തിരുവനന്തപുരം: സംസ്‌ഥാനത്തെ സ്‌കൂളുകളും കോളേജുകളും ഇന്ന് വീണ്ടും തുറക്കും. 10,11,12 ക്‌ളാസുകൾക്ക് ഇന്ന് മുതൽ വൈകിട്ട് വരെയാണ് ക്‌ളാസുകൾ.പരീക്ഷക്ക് മുൻപ് പാഠഭാഗങ്ങൾ തീർക്കാൻ ലക്ഷ്യമിട്ടാണ് സമയം കൂട്ടിയത്. 1 മുതൽ 9 വരെയുള്ള ക്‌ളാസുകൾ 14 മുതൽ തുറക്കുന്നതും ക്‌ളാസുകൾ വൈകിട്ട് വരെയാക്കുന്നതും ചർച്ച ചെയ്യാൻ വിദ്യാഭ്യാസ വകുപ്പ് ഇന്ന് ഉന്നതതല യോഗം ചേരും.
ഒന്ന് മുതല്‍ ഒൻപത് വരെ ക്‌ളാസുകള്‍, ക്രഷുകള്‍, കിന്‍ഡര്‍ ഗാര്‍ട്ടനുകള്‍ തുടങ്ങിയവ ഫെബ്രുവരി 14 മുതല്‍ ആരംഭിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായിരുന്നു.
കഴിഞ്ഞ മാസം 21നാണ് ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്‌ളാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയത്. ഈ വിദ്യാർഥികൾക്ക് 14നാണ് ക്‌ളാസുകൾ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്. ഇതും വൈകുന്നേരം വരെയാക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലാണ്.
Also Read: തിരുവനന്തപുരത്ത് കടയ്‌ക്കുള്ളിൽ യുവതി മരിച്ച നിലയിൽ; ദുരൂഹത