മലപ്പുറം: വിവാഹം കഴിഞ്ഞ തൊട്ടടുത്ത ദിവസം ഭാര്യ വീട്ടിൽ നിന്നും മുങ്ങിയ യുവാവിനെ ഒരു വർഷത്തിന് ശേഷം മലപ്പുറം കൊണ്ടോട്ടിയിൽ നിന്ന് പിടികൂടി. കൊണ്ടോട്ടി ചെറുകാവ് സ്വദേശി മണ്ണാറക്കൽ കമറുദീനാണ് അറസ്‌റ്റിലായത്. ഇയാൾ ഒരു ദിവസം താമസിച്ച ശേഷം ഭാര്യ വീട്ടിൽ നിന്നും മുങ്ങുകയായിരുന്നു. തുടർന്ന് മലപ്പുറം പോലീസ് നടത്തിയ അന്വേഷണത്തിനിടെ കൊണ്ടോട്ടിയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്.
ഒരു വർഷം മുമ്പാണ് കമറുദീൻ വണ്ടൂർ കുറ്റിയിൽ സ്വദേശിയായ പെൺകുട്ടിയെ വിവാഹം കഴിച്ചത്. വിവാഹ ദിവസം പെൺകുട്ടിയുടെ വീട്ടിൽ താമസിച്ച കമറുദീൻ രാവിലെ ഇവിടെ നിന്നും മുങ്ങുകയായിരുന്നു. പിന്നീട് വിവിധ സ്‌ഥലങ്ങളിൽ പെൺകുട്ടിയുടെ കുടുംബം ഇയാളെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഇതോടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
പെൺകുട്ടിയുടെ കുടുംബം നടത്തിയ അന്വേഷണത്തിൽ കമറുദീൻ നൽകിയ വിലാസവും ശരിയല്ലെന്ന് കണ്ടെത്തിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനിടെ കൊണ്ടോട്ടിയിൽ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. അവിടെ മറ്റൊരു ഭാര്യക്കും മക്കൾക്കുമൊപ്പം കഴിയുകയായിരുന്നു കമറുദീൻ. ലൈംഗിക പീഡനം അടക്കമുള്ള പരാതികളാണ് ഇയാൾക്കെതിരെ പെൺകുട്ടി നൽകിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു.
Most Read: ഗവർണറുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്‌ച; ലോകായുക്‌ത ഭേദഗതി ചർച്ചയാകും