ജാർഖണ്ഡിൽ ഇന്ന് കോവിഡ് മരണമില്ല; രണ്ടാം തരംഗത്തിൽ ഇതാദ്യം

By Syndicated , Malabar News
zero covid death in Jharkhand today

റാഞ്ചി: ജാർഖണ്ഡിൽ ഇന്ന് കോവിഡ് മരണമില്ല. രണ്ടാം തരംഗത്തിൽ ഇതാദ്യമായാണ് സംസ്‌ഥാനത്ത്‌ കോവിഡ് മരണം റിപ്പോർട് ചെയ്യാതിരിക്കുന്നത്. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ 239 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3,43,304 ആയി. 3966 ആക്‌ടീവ് കേസുകളും നിലവിലുണ്ട്.

അതേസമയം, രാജ്യത്ത് 24 മണിക്കൂറിനിടയിൽ 80,834 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. 3303 പേർ മരിച്ചു. ആകെ രോഗമുക്‌തി നിരക്ക് 95.26 ശതമാനമായി. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം കുറയുമ്പോഴും തുടരുമ്പോഴും മരണനിരക്കിലെ കുറവ് നേരിയ തോതിൽ മാത്രമാണ്.

രാജ്യത്ത് ഇതുവരെ 2,80,43,446 പേർ രോഗമുക്‌തി നേടി. 2,94,39,989 പേർക്ക് രോഗം സ്‌ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read also: ആലത്തൂരിൽ കയറിയാൽ കാലുവെട്ടുമെന്ന് സിപിഎമ്മിന്റെ ഭീഷണി; തളർത്താനാവില്ലെന്ന് രമ്യാ ഹരിദാസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE