ന്യൂഡെൽഹി: രഹസ്യ വിവരങ്ങൾ ചോർത്തിയെന്ന് ആരോപിച്ച് ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡറെ ഡെൽഹി പോലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ ഒരുക്കിയ ഹണി ട്രാപ്പിൽ വിങ് കമാൻഡർ കുടുങ്ങുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുള്ളത്. ഉദ്യോഗസ്ഥൻ നിലവിൽ തിഹാർ ജയിലിലാണ്. സൈനിക രഹസ്യങ്ങൾ ചോർത്തുന്ന വലിയൊരു ചാര ശൃംഖലയിലേക്കാണ് ഈ അറസ്റ്റ് വിരൽ ചൂണ്ടുന്നതെന്ന് ഡെൽഹി പോലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
അറസ്റ്റിലായ ഉദ്യോഗസ്ഥൻ സഹപ്രവർത്തകന്റെ മൊബൈൽ ഫോണിന്റെ നിയന്ത്രണം കൈക്കലാക്കുന്നതിനായി ഡേറ്റ ചോർത്തുന്ന സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തതായും പോലീസ് പറഞ്ഞു. വ്യോമസേനയുടെ ഇന്റലിജൻസ് വിഭാഗം അറിയിച്ചതിനെ തടുർന്ന് ഡെൽഹി പോലീസ് മേയ് 31നാണ് വിങ് കമാൻഡറെ അറസ്റ്റ് ചെയ്തത്.
ഉദ്യോഗസ്ഥനെ ഹണിട്രാപ്പിൽ കുടുക്കിയ സ്ത്രീ പാക്കിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നവരുടെ നിർദ്ദേശപ്രകാരമാണ് പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വിങ് കമാൻഡർ നിരീക്ഷണത്തിൽ ആയിരുന്നുവെന്നും തുടർന്ന് പോലീസിന് കൈമാറിയെന്നും വ്യോമസേനാ വക്താവ് വ്യക്തമാക്കി.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്ഭുത പ്രതിഭാസം, കാരണംതേടി ശാസ്ത്രജ്ഞർ


































