മലപ്പുറം: (Demo) അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുളള ഭൂമി പൂജ, രാജ്യത്ത് ഐക്യവും സാഹോദര്യവും സാംസ്കാരിക സമന്വയവും വിളംബരം ചെയ്യുന്നതാണെന്ന കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ മുസ്ളീംലീഗിന്റെ പ്രമേയം. പ്രസ്താവന അനവസരത്തിലുളളതാണെന്ന് പറഞ്ഞ ലീഗ് പ്രിയങ്ക പറഞ്ഞതിനാേട് വിയോജിക്കുകയും ചെയ്തു. ഇന്ന് രാവിലെ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന ഹൈപവര്‍ കമ്മിറ്റി യോഗത്തിലാണ് പ്രമേയം പാസാക്കിയത്. രാമക്ഷേത്ര നിര്‍മ്മാണത്തെക്കുറിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിക്കാത്തതിനാല്‍ പരസ്യ പ്രതികരണം വേണ്ടെന്ന നിലപാടിലായിരുന്നു ലീഗ് നേതൃത്വം.
ഇന്നലെയാണ് പ്രിയങ്കാഗാന്ധി വിവാദ പ്രസ്താവന നടത്തിയത്. രാമന് ലാളിത്യം, ധൈര്യം, ക്ഷമ, ത്യാഗം, ആത്മാര്‍ത്ഥത എന്നിവയുടെ മൂര്‍ത്തീഭാവമാണെന്നും രാമന് എല്ലായിടത്തും ഏവരിലും കുടികൊളളുന്നുവെന്നും ഹിന്ദിയില്‍ പ്രിയങ്ക ട്വീറ്റു ചെയ്തു. രാമന്റെയും സീതാ ദേവിയുടെയും അനുഗ്രഹത്തോടെ നടക്കുന്ന ഭൂമിപൂജാ ചടങ്ങ് രാജ്യത്ത് ഐക്യവും സാഹോദര്യവും സാസ്കാരിക വിനിമയവും പുലരാനുള്ള സാഹചര്യമൊരുക്കുമെന്നും പ്രിയങ്ക പറഞ്ഞു. കൊവിഡ് രോഗവ്യാപനത്തിനിടെ മാര്‍ഗരേഖ ലംഘിച്ച് മതപരമായ ചടങ്ങ് നടത്തുന്നതും പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നതും പ്രതിപക്ഷ കക്ഷികള്‍ എതിര്ക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത നിലപാട് മാറ്റം. ( For the purpose of trail run)