ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍; പത്തംഗ പൊലീസ് സംഘം അട്ടപ്പാടി വനമേഖലയില്‍ കുടുങ്ങി

By Staff Reporter, Malabar News
malabar image_malabar news
Representational Image
Ajwa Travels

അട്ടപ്പാടി: വനത്തില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം അട്ടപ്പാടിയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുകള്‍. കനത്ത മഴയെത്തുടര്‍ന്ന് ഭവാനിപ്പുഴയില്‍ മലവെള്ളപ്പാച്ചില്‍ രൂക്ഷമായതോടെയാണ് അട്ടപ്പാടി വനമേഖലയില്‍ തിരച്ചിലിന് പോയ പൊലീസ് സംഘം വനത്തില്‍ കുടുങ്ങിയത്.

പത്തംഗ പൊലീസ് സംഘമാണ് മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. നക്‌സല്‍ വിരുദ്ധ സേനയിലെ അഞ്ചുപേരും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോയിലെ നാല് പേരും ഒരു എസ്.ഐയുമാണ് സംഘത്തിലുള്ളത്.

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Related News: അതിതീവ്ര മഴക്ക് സാധ്യത; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

അടുത്ത ദിവസങ്ങളിലും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ അതിതീവ്ര മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ മുന്നില്‍ കണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്താനും അതീവ ജാഗ്രത പാലിക്കാനും പൊതുജനങ്ങളോടും സര്‍ക്കാര്‍ സംവിധാനങ്ങളോടും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE