സൗദിയിൽ കോവിഡ് വ്യാപനം തുടരുന്നു; 24 മണിക്കൂറിൽ 1,048 രോഗബാധിതർ

By Team Member, Malabar News
saudi covid
Ajwa Travels

റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1,048 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,18,411 ആയി ഉയർന്നിട്ടുണ്ട്. ഒപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്‌. നിലവിൽ 6,968 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്‌തിട്ടുള്ളത്‌.

അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് മുക്‌തരുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 964 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്‌തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 4,01,544 പേരും ഇതുവരെ രോഗമുക്‌തരായിട്ടുണ്ട്. 95.9 ശതമാനമാണ് സൗദിയിലെ നിലവിലത്തെ രോഗമുക്‌തി നിരക്ക്. ഒപ്പം തന്നെ മരണനിരക്ക് 1.7 ശതമാനമായി തുടരുകയാണ്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 9,899 ആളുകൾ നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 1,333 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ള ആളുകളുടെ ആരോഗ്യനില തൃപ്‍തികരമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ റിപ്പോർട് ചെയ്‌തത്‌ റിയാദിലാണ്. 379 പേരാണ് റിയാദിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായത്.

Read also : യുഎഇ യാത്രാ വിലക്ക്; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അറിയിപ്പുമായി എമിറേറ്റ്സ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE