യുഎഇ യാത്രാ വിലക്ക്; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അറിയിപ്പുമായി എമിറേറ്റ്സ്

By Team Member, Malabar News
emirates
Ajwa Travels

അബുദാബി : ഇന്ത്യയിൽ നിന്നുള്ളവർക്ക് യുഎഇയിലേക്കുള്ള യാത്രാവിലക്ക് 10 ദിവസം കൂടി നീട്ടിയ സാഹചര്യത്തിൽ യാത്രക്കാർക്ക് അറിയിപ്പുമായി എമിറേറ്റ്സ് എയർലൈൻസ്. ബുക്ക് ചെയ്‌ത ടിക്കറ്റ് ഇനിയുള്ള യാത്രക്കായി സൂക്ഷിക്കുകയോ, മറ്റൊരു തീയതിയിലേക്ക് വീണ്ടും ബുക്ക് ചെയ്യുകയോ, ബുക്ക് ചെയ്‌ത പണം തിരികെ വാങ്ങുകയോ ചെയ്യാവുന്നതാണെന്ന് എമിറേറ്റ്സ് അറിയിച്ചു.

2021 ഡിസംബര്‍ 31 വരെയുള്ള യാത്രക്കായി 2021 ഏപ്രിൽ ഒന്നിന് മുൻപ് ബുക്ക് ചെയ്‌തവർക്കാണ് ഈ സൗകര്യം ലഭിക്കുക. 2021 ഏപ്രില്‍ ഒന്ന് മുതല്‍ ലഭിച്ച ടിക്കറ്റുകള്‍ക്ക് രണ്ട് വര്‍ഷത്തെ യാത്രാ കാലാവധിയും അനുവദിച്ചിട്ടുണ്ട്. ഈ കാലയളവിനുള്ളിൽ യാത്രക്കാർക്ക് യാത്രാ തീയതികൾ മാറ്റി എടുക്കാനും, പണം തിരികെ ആവശ്യപ്പെടാനും അവസരം ഉണ്ടാകും.

അതേസമയം തന്നെ 2021 ഡിസംബര്‍ 31 വരെയോ അതിന് മുൻപോ വരെ കാലാവധിയുള്ള ടിക്കറ്റുകള്‍, 2020 സെപ്റ്റംബർ 30നോ അതിന് മുൻപോ ബുക്ക് ചെയ്‌ത യാത്രക്കാർക്ക്, ബുക്ക് ചെയ്‌ത ദിവസം മുതല്‍ 36 മാസത്തെ കാലാവധി നീട്ടി നല്‍കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് ഈ കാലയളവിനുള്ളിൽ ബുക്ക് ചെയ്‌ത അതേ ലക്ഷ്യസ്‌ഥാനത്തേക്കോ ആ മേഖലക്കുള്ളിലേക്കോ പുറപ്പെടുന്ന ഏത് വിമാനത്തിലും  ബുക്ക് ചെയ്‌ത അതേ ക്ളാസില്‍ യാത്ര ചെയ്യാൻ സാധിക്കുമെന്നും, അതിന് അധിക ഫീസ് ഈടാക്കേണ്ടി വരില്ലെന്നും എമിറേറ്റ്സ് വ്യക്‌തമാക്കി.

Read also : സംസ്‌ഥാനത്ത് നാളെ ക‍ർശന നിയന്ത്രണം; ആഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE