മസ്‌ക്കറ്റ് : 772 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചതായി ഒമാൻ. ഇതോടെ ഇതുവരെയുള്ള കണക്കുകൾ പ്രകാരം ഒമാനിൽ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,99,344 ആയി ഉയർന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗ മുക്‌തരായവരുടെ എണ്ണം രോഗബാധിതരേക്കാൾ കൂടുതലാണ്. 1,149 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് രോഗമുക്‌തി ഉണ്ടായത്.
പ്രതിദിന കോവിഡ് മരണസംഖ്യ രാജ്യത്ത് ഉയർന്നു തന്നെ നിലനിൽക്കുകയാണ്. 12 പേരാണ് രാജ്യത്ത് കോവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. നിലവിൽ രാജ്യത്തെ കോവിഡ് മരണസംഖ്യ 2,083 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 1,81,696 പേരും ഇതുവരെ രോഗ മുക്‌തരായിട്ടുണ്ട്. 91.1 ശതമാനമാണ് ഒമാനിലെ നിലവിലത്തെ കോവിഡ് മുക്‌തിനിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 79 കോവിഡ് രോഗികളെയാണ്. ഇതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ കോവിഡ് ബാധിച്ച് ആശുപത്രികളിൽ ചികിൽസയിൽ കഴിയുന്നത് 782 പേരാണ്. ഇവരിൽ 283 പേരുടെ നില ഗുരുതരമായി തുടരുകയാണ്.
Read also : ശ്‌മശാനത്തിനായി കാത്തിരിക്കേണ്ട സാഹചര്യം; മനുഷ്യാവകാശ കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട് തേടി