ന്യൂഡെല്‍ഹി: രാജ്യ തലസ്‌ഥാനത്ത് ഓരോ മണിക്കൂറിലും ജീവന്‍ വെടിയുന്നത് 12 പേര്‍. ഡെല്‍ഹി രൂക്ഷമായ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിന് ഇടയിലാണ് ആശങ്കയുണര്‍ത്തി മരണനിരക്ക് ഉയരുന്ന വാര്‍ത്തയും എത്തിയിരിക്കുന്നത്. ഓരോ മണിക്കൂറും 12 പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുന്നതായാണ് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്‌തമാക്കുന്നത്.
ശനിയാഴ്‌ച മുതല്‍ തിങ്കളാഴ്‌ച വരെ (ഏപ്രില്‍ 19-24) വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 1,777 പേര്‍ക്കാണ് കോവിഡ് ബാധിച്ച് ജീവന്‍ നഷ്‌ടപ്പെട്ടത്. കഴിഞ്ഞ ആഴ്‌ചയിലെ (ഏപ്രില്‍ 12- 17)കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഡെല്‍ഹിയില്‍ 677 പേര്‍ മരിച്ചു. ഓരോ മണിക്കൂറിലും അഞ്ച് മരണങ്ങള്‍.
തിങ്കളാഴ്‌ച മാത്രം തലസ്‌ഥാനത്ത് 240 മരണങ്ങളാണ് റിപ്പോര്‍ട് ചെയ്‌തത്. അതായത് ഒരു മണിക്കൂറില്‍ മരിച്ചത് പത്തുപേര്‍. വ്യാഴാഴ്‌ച അത് പന്ത്രണ്ടിലെത്തി. വ്യാഴാഴ്‌ച 24 മണിക്കൂറിനിടയില്‍ 277 പേര്‍ മരിച്ചു. കഴിഞ്ഞ വ്യാഴാഴ്‌ച മുതല്‍ ഡെല്‍ഹിയിലെ മരണ നിരക്ക് 300 ന് മുകളിലാണ്. ശനിയാഴ്‌ചയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് ജീവന്‍ നഷ്‌ടപ്പെട്ടത്. 357 പേര്‍ ശനിയാഴ്‌ച മരിച്ചു.
Also Read: നാളെ സർവകക്ഷി യോഗം; സംസ്‌ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങൾ ചർച്ച ചെയ്യും