തിരുവനന്തപുരം: കോവിഡ് വ്യാപിക്കുന്ന പശ്‌ചാത്തലത്തില്‍ സംസ്‌ഥാനത്ത് നടപ്പാക്കേണ്ട നിയന്ത്രണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ നാളെ സര്‍വകക്ഷി യോഗം ചേരും. സമ്പൂര്‍ണ ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും, നിയന്ത്രണങ്ങള്‍ വര്‍ധിപ്പിക്കാനാണ് സാധ്യത.
തിരഞ്ഞെടുപ്പ് ഫലം വരുന്ന മെയ് രണ്ടിന് പ്രത്യേക നിയന്ത്രണങ്ങള്‍ വേണമോയെന്നും സര്‍വകക്ഷി യോഗം തീരുമാനിക്കും. മെയ് രണ്ടിന് നടക്കുന്ന വോട്ടെണ്ണൽ സംസ്‌ഥാനം നേരിടുന്ന വലിയ പ്രതിസന്ധിയാണ്. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും ആഹ്‌ളാദ പ്രകടനങ്ങള്‍ പരിമിതപ്പെടുത്തണമെന്ന കാര്യത്തില്‍ ഒരേ അഭിപ്രായക്കാരാണ്.
ഇക്കാര്യത്തില്‍ സര്‍വകക്ഷി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് സംസ്‌ഥാന സര്‍ക്കാര്‍ ഹൈക്കോടതിയേയും അറിയിച്ചിട്ടുണ്ട്. രണ്ടുദിവസം നീണ്ടു നില്‍ക്കുന്ന വാരാന്ത്യ നിയന്ത്രണങ്ങള്‍ അടുത്ത ആഴ്‌ചകളിലും തുടരണമെന്ന നിര്‍ദേശവും ഉയര്‍ന്നേക്കും. സംസ്‌ഥാനത്തിന്റെ കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, ദൈനംദിന ജീവിത്തിലും നാളെ ചേരുന്ന സർവകക്ഷി യോഗം നിര്‍ണായകമാകും.
Read Also: കോവിഡ് വാക്‌സിനേഷന്‍; എസ്‌വൈഎസ് 636 ഹെല്‍പ് ഡെസ്‌ക് ആരംഭിക്കുന്നു