24 മണിക്കൂറിൽ 1,32,788 രോഗബാധിതർ; രാജ്യത്ത് പ്രതിദിന മരണസംഖ്യയിലും ഉയർച്ച

By Team Member, Malabar News
india-covid
Representational Image
Ajwa Travels

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,32,788 ആയി ഉയർന്നു. കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് ഇന്ന് രോഗബാധിതരുടെ എണ്ണത്തിൽ നേരിയ വർധനവ് രേഖപ്പെടുത്തി. കൂടാതെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും കഴിഞ്ഞ 24 മണിക്കൂറിൽ വർധനവ് ഉണ്ടായിട്ടുണ്ട്. 3,207 പേരാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ചത്.

അതേസമയം രോഗമുക്‌തരാകുന്ന ആളുകളുടെ എണ്ണം രാജ്യത്ത് ഉയർന്ന് തന്നെ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് ചികിൽസയിൽ കഴിഞ്ഞിരുന്ന 2,31,456 പേർ രോഗമുക്‌തരായി. നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 2,83,07,832 ആണ്. ഇവരിൽ 2,61,79,085 പേർ ഇതുവരെ രോഗമുക്‌തരാകുകയും ചെയ്‌തു.

രോഗമുക്‌തരുടെ എണ്ണത്തിൽ വർധനവ് തുടരുന്നതിനാൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 17,95,645 ആളുകളാണ് നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നത്. അതേസമയം തന്നെ കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഇതുവരെ 594 ഡോക്‌ടർമാർ മരണപ്പെട്ടതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്‌തമാക്കി. ഏറ്റവും കൂടുതൽ ഡോക്‌ടർമാർ മരണപ്പെട്ടത് ഡെൽഹിയിലാണ്. 107 ഡോക്‌ടർമാരാണ് ഡെൽഹിയിൽ മാത്രം കോവിഡിനെ തുടർന്ന് മരിച്ചത്.

Read also : കോവിഡ് രണ്ടാം തരംഗം; പ്രതിപക്ഷത്തിന്റെ അടിയന്തിര പ്രമേയ നോട്ടീസ് തളളി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE