മസ്‌ക്കറ്റ് : കഴിഞ്ഞ 24 മണിക്കൂറിൽ ഒമാനിൽ 1,454 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 1,90,270 ആയി ഉയർന്നു. കൂടാതെ 6 പേർക്കാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് കോവിഡ് ബാധയെ തുടർന്ന് ജീവൻ നഷ്‌ടമായത്. 1,983 ആളുകൾ ഇതുവരെ രാജ്യത്ത് കോവിഡ് ബാധിതരായി മരിച്ചിട്ടുണ്ട്.
രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 1,014 ആളുകൾ കൂടി രാജ്യത്ത് രോഗമുക്‌തരായി. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളിൽ 1,69,784 ആളുകളും രോഗമുക്‌തരായി. നിലവിൽ രോഗബാധിതരായ 104 ആളുകളെ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോവിഡ് ബാധിതരായി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 815 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ 274 ആളുകളുടെ നില അതി ഗുരുതരമായി തുടരുകയാണ്. കൂടാതെ രാജ്യത്തെ നിലവിലത്തെ കോവിഡ് മുക്‌തിനിരക്ക് 89.2 ശതമാനമാണ്.
Read also : വൈഗ കൊലപാതകം; സനു മോഹനെ കൊല്ലൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തി