24 മണിക്കൂറിൽ യുഎഇയിൽ 1,759 പേർക്ക് കൂടി കോവിഡ്; 1,580 രോഗമുക്‌തർ

By Team Member, Malabar News
uae covid-update
Representational Image
Ajwa Travels

അബുദാബി : കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ 1,759 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ നിലവിൽ കോവിഡ് ബാധിതരായി രാജ്യത്ത് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 5,12,497 ആയി ഉയർന്നു. കൂടാതെ കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരായി ചികിൽസയിൽ  കഴിഞ്ഞിരുന്ന 1,580 ആളുകൾ കൂടി രോഗമുക്‌തരായതോടെ നിലവിൽ രാജ്യത്ത് രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 4,93,689 ആയി ഉയർന്നു.

രാജ്യത്ത് കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 2 ആണ്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് ബാധയെ തുടർന്ന് മരിച്ച ആളുകളുടെ എണ്ണം 1,573 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ആളുകളുടെ എണ്ണം 17,235 ആണെന്ന് ആരോഗ്യ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ഒപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1,60,390 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്‌തമാക്കുന്നുണ്ട്.

Read also : വീടിനുള്ളിൽ പോലും മാസ്‌ക് ധരിക്കേണ്ട അവസ്‌ഥ; മുന്നറിയിപ്പുമായി കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE