24 മണിക്കൂറിനിടെ 18,166 കോവിഡ് ബാധിതർ; രോഗമുക്‌തി നിരക്ക് 97.99 ശതമാനം

By Team Member, Malabar News
Covid In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18,166 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കഴിഞ്ഞ 7 മാസത്തിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌ത ഏറ്റവും കുറഞ്ഞ കണക്കുകളാണിത്. അതേസമയം 23,624 പേർ കൂടി രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്‌തരായി.

214 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ രാജ്യത്തെ ആകെ കോവിഡ് മരണസംഖ്യ 4,50,589 ആയി ഉയർന്നു. കൂടാതെ രാജ്യത്ത് നിലവിൽ കോവിഡ് മുക്‌തരാകുന്ന ആളുകളുടെ എണ്ണം ഉയർന്ന് നിലനിൽക്കുന്നതിനാൽ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ട്. 2,30,971 പേരാണ് രാജ്യത്ത് നിലവിൽ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളിൽ 3,32,71,915 പേർ രോഗമുക്‌തരായിട്ടുണ്ട്. 97.99 ശതമാനമായി രാജ്യത്തെ രോഗമുക്‌തി നിരക്ക് ഇപ്പോൾ ഉയർന്നിട്ടുണ്ട്.

Read also: കോഴിക്കോട് കോർപറേഷന്റെ പഴയ കെട്ടിടം ഇനി ചരിത്ര സ്‌മാരകമാകും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE