20കാരി മുഹ്‌സിനയുടെ ‘ബൂസ്‌റ്റർഡോസ്’ ഷാർജയിൽ പ്രകാശനം നിർവഹിച്ചു

By Malabar Desk, Malabar News
20 year old Muhsina's 'Booster Dose' was released in Sharjah IBS
ഇന്‍ലിബ്രിസ് ഡയറക്‌ടർ ഹ്യൂഗോ വെറ്റ്‌ഷെറക് 'ബൂസ്‌റ്റർഡോസ്' ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇപി ജോണ്‍സണ് നല്‍കി പ്രാകാശനം നിർവഹിക്കുന്നു
Ajwa Travels

മലപ്പുറം: മലയാളികൾക്ക് അഭിമാനമായി 20കാരി മുഹ്‌സിനയുടെ പുസ്‌തക സാന്നിധ്യം ഷാര്‍ജ അന്താരാഷ്‌ട്ര പുസ്‌തകോൽസവത്തിൽ. മഅ്ദിന്‍ അക്കാദമിയുടെ പ്രത്യേക കാമ്പസില്‍ ഇംഗ്ളീഷ് സാഹിത്യം രണ്ടാം വര്‍ഷ വിദ്യാർഥിനിയായ മുഹ്‌സിന ബാഹിറയുടെ ബൂസ്‌റ്റർഡോസ് എന്ന ഇംഗ്ളീഷ് പുസ്‌തകമാണ് ഷാര്‍ജ അന്താരാഷ്‌ട്ര പുസ്‌തകോൽസവത്തിൽ പ്രകാശനം നിർവഹിച്ചുകൊണ്ടു മലയാളികൾക്ക് അഭിമാനമായി മാറിയത്.

കോവിഡ് പ്രതിസന്ധിയില്‍ മനസും ശരീരവും തളര്‍ന്നവര്‍ക്ക് പ്രതീക്ഷയുടെ വെളിച്ചം പകരുന്നതിന് വേണ്ടി തയ്യാറാക്കിയ ഏഴ് കാര്യങ്ങളാണ് ബൂസ്‌റ്റർഡോസിൽ ഉള്ളത്. തിയറികള്‍ പറഞ്ഞു പോകുന്നതിനപ്പുറം ഓരോ ഭാഗത്തിലുമുള്ള കാര്യങ്ങള്‍ എങ്ങനെ പ്രായോഗികമാക്കി എന്നത് കുറിച്ചു വെക്കാനുള്ള ഇടവും പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ലോക്ക്‌ഡൗൺ മനുഷ്യരെ വീടുകള്‍ക്കുള്ളില്‍ തളച്ചിട്ട സമയത്ത് അത് നിരവധിയാളുകളുടെ ക്രയശേഷിയെയും ആത്‌മ വിശ്വാസത്തെയും ബാധിച്ചു. പൊതു ഇടങ്ങളിലെ ഇടപെടലുകളും കൂടിച്ചേരലുകളും കുറഞ്ഞത് പലരെയും തളര്‍ത്തിക്കളയുകയും ചെയ്‌തു. ഭാവനകള്‍ക്കും ചിന്തകള്‍ക്കും ചങ്ങല വീണു. കുടുംബ ബന്ധങ്ങളെ വരെ ഇത് ദോഷമായി ബാധിച്ചു. ഈ തിരിച്ചറിവിന് പരിഹാരം കാണാനുള്ള ചിന്തയിൽ നിന്നാണ് മുഹ്‌സിന എഴുത്ത് ആരംഭിച്ചത്.

കോവിഡ് വൈറസ് ശരീരത്തെ ബാധിച്ചതിനെക്കാള്‍ മനസുകളെയാണ് ബാധിച്ചതെന്നും അതിനെ ഇല്ലാതാക്കാനുള്ള മാര്‍ഗങ്ങളാണ് തേടേണ്ടതെന്നുമുള്ള മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയുടെ കോവിഡ് കാലത്തെ തുടര്‍ച്ചയായ ഉൽബോധനവും കൂടിയായപ്പോൾ എഴുതാനുള്ള താൽപര്യത്തിന് കൂടുതൽ കരുത്തായി. ഇപ്പോൾ മുഹ്‌സിന, തന്റെ പുസ്‌തകം സ്വപ്‌ന സമാനമായ പ്രകാശനം നിർവഹിച്ചതിലുള്ള സന്തോഷത്തിലാണ്.

20 year old Muhsina's 'Booster Dose' was released in Sharjah IBS
Ma’din she campus

ഷാര്‍ജ ബുക് ഫെയറില്‍ നടന്ന ചടങ്ങില്‍ ആസ്‌ട്രിയയിലെ പ്രമുഖ പ്രസിദ്ധീകരണ സ്‌ഥാപനമായ ‘ഇന്‍ലിബ്രിസ്’ ഡയറക്‌ടർ ഹ്യൂഗോ വെറ്റ്‌ഷെറക്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡണ്ട് ഇപി ജോണ്‍സണ് നല്‍കിയാണ് ‘ബൂസ്‌റ്റർഡോസ്’ പ്രാകാശനം നിർവഹിച്ചത്. തെളിഞ്ഞ ഭാഷയും കാലിക പ്രസക്‌തിയുള്ള വിഷയവും പുസ്‌തകത്തെ വ്യത്യസ്‌തമാക്കുന്നുവെന്ന് ഹ്യൂഗോ വെറ്റ്‌ഷെറക് അഭിപ്രായപ്പെട്ടു.

മഅ്ദിന്‍ കാമ്പസ് പ്രസിദ്ധീകരണങ്ങളിൽ എഴുതിയാണ് മുഹ്‌സിന എഴുത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കുന്നത്. പാഠ്യേതര വിഷയങ്ങള്‍ക്ക് പ്രോൽസാഹനം നല്‍കുന്ന കാമ്പസ് അന്തരീക്ഷവും കൂട്ടായി. റോയിട്ടേഴ്‌സിന്റെ ഡിജിറ്റല്‍ ജേര്‍ണലിസം, യുഎന്നിന്റെ നാച്വര്‍ ബേസ്‌ഡ് സൊലൂഷന്‍ ഫോര്‍ ക്ളൈമറ്റ് റീസേലിയന്‍സ് ഉള്‍പ്പടെ നിരവധി അന്താരാഷ്‌ട്ര സര്‍ട്ടിഫിക്കറ്റുകള്‍ ഈ മിടുക്കി നേടിയിട്ടുണ്ട്.

20 year old Muhsina's 'Booster Dose' was released in Sharjah IBS
Representational Image

ക്ളിക് ഇന്റര്‍നാഷനല്‍ എംഡി സഈദ് ഊരകം, കല്ലട ഫുഡ്‌സ് തലവന്‍ അയ്യൂബ് കല്ലട, മഅ്ദിന്‍ ഗ്ളോബൽ റിലേഷന്‍ ഡയറക്‌ടർ ഉമര്‍ മേല്‍മുറി എന്നിവര്‍ പ്രകാശന ചടങ്ങിൽ സംബന്ധിച്ചു. ഉറവ പബ്‌ളിക്കേഷന്‍സ് ആണ് പ്രസാധകര്‍. ഖലീല്‍ ബുഖാരി തങ്ങളുടെ ഇടപെടലാണ് മുഹ്‌സിനയുടെ നേട്ടത്തിനു പിന്നിലെന്ന് താന്‍ മനസിലാക്കുന്നുവെന്ന് ഇപി ജോണ്‍സണ്‍ പറഞ്ഞു. തൃശൂര്‍ വടൂകര സ്വദേശിയായ മുഹ്‌സിന ബാഹിറ നൗഷാദിന്റെയും ഷെഫീനയുടെയും മകളാണ്.

Most Read: ആത്‌മാർഥതയില്ല; ബംഗാളി നടി ശ്രാബന്തി ചാറ്റര്‍ജി ബിജെപി വിട്ടു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE