ഇസ്‌ലാമിനെതിരെ നടക്കുന്ന പ്രചരണങ്ങളെ തുറന്നുകാട്ടാൻ ജില്ലയിൽ 21 സമ്മേളനങ്ങൾ

By Central Desk, Malabar News
SYS-News-SYS-AP-News
Ajwa Travels

മലപ്പുറം: കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ മലപ്പുറം ജില്ലയിലെ 21 കേന്ദ്രങ്ങളിൽ നവോഥാന സമ്മേളനങ്ങൾ വരുന്നു. ഇസ്‌ലാമിക മൂല്യങ്ങൾക്കെതിരെ മതവ്യതിയാന ചിന്താഗതിക്കാർ നടത്തുന്ന വ്യാജ പ്രചരണങ്ങളെ തടയുക എന്നതുൾപ്പടെ നിരവധി ലക്ഷ്യങ്ങൾ മുൻ നിറുത്തിയാണ് സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നത്.

മത രാഹിത്യത്തിലേക്ക് നയിക്കാനായി ബോധപൂർവം സൃഷ്‌ടിക്കുന്ന മിഥ്യാ ധാരണകളെ സംബന്ധിച്ച് വിശ്വാസികൾക്ക് ആശയ ബോധവൽക്കരണം നൽകുക. സങ്കുചിത കക്ഷിരാഷ്‌ട്രീയ വാദങ്ങൾക്ക് ഉപരിയായി വഖഫ് വിഷയത്തിലെ പ്രസ്‌ഥാന നിലപാട് വിശദമാക്കുക. നാട്ടിൽ നില നിൽക്കുന്ന സൗഹാർദ്ദവും പരസ്‌പര വിശ്വാസവും തകർക്കാൻ ആസൂത്രിത നീക്കങ്ങളോടെ പുറത്തുവിട്ട ജിഹാദ്, ഹലാൽ വിവാദങ്ങളും ചർച്ചക്ക് വിധേയമാക്കുക എന്നിവയും സമ്മേളന ലക്ഷ്യങ്ങളിൽ പെട്ടതാണ്; സംഘാടകർ പറഞ്ഞു.

‘ജാഗ്രതയാണ് കരുത്ത്’ എന്ന പ്രമേയത്തിലാണ് സമ്മേളനങ്ങൾ നടക്കുക. കേരള മുസ്‌ലിം ജമാഅത്തിന്റെ ത്രൈമാസ കാംപയിൻ ഭാഗമായി ഡിസംബർ മാസം 26, 27 തീയതികളിലാണ് 21 കേന്ദ്രങ്ങളിൽ സമ്മേളനങ്ങൾ നടക്കുക. ഭയനാകമായി ഗ്രാമ-നഗര വ്യത്യാസമില്ലാതെ വർധിച്ചുവരുന്ന അധാർമ്മിക പ്രവർത്തനങ്ങളും സാമ്പത്തിയ കുറ്റകൃത്യങ്ങളും ഏതെങ്കിലുമൊരു വിഭാഗത്തിന്റെ പേരിൽ ചാർത്തി കടന്നാക്രമിക്കാനുള്ള ചിലരുടെ ശ്രമങ്ങളെ തിരിച്ചറിയാനുള്ള ബോധവൽകരണം കൂടി സമ്മേളനത്തിന്റെ ഭാഗമാണ്; സംഘാടകർ പുറത്തിറക്കിയ പത്രകുറിപ്പിൽ വിശദീകരിച്ചു.

മഹല്ല് തലത്തിലും യൂണിറ്റുകളിലും പ്രത്യേകമായ സഭകൾ വിളിച്ച് കൂട്ടും. മഹല്ല് ഭാരവാഹികളും മുതവല്ലിമാരും യൂണിറ്റുകളിലെ സംഘടനാ നേതാക്കളുമായി തിരഞ്ഞെടുത്ത 11,000 ആളുകളാണ് സമ്മേളനങ്ങളിൽ പങ്കെടുക്കുക. ഇതിനായി കെപി ജമാൽ കരുളായി, മുഹമ്മദ് ബശീർ പടിക്കൽ, അലിയാർ കക്കാട്, ബശീർ അരിമ്പ്ര, കുഞ്ഞു കുണ്ടിലങ്ങാടി തുടങ്ങിയവരെ സോൺ കോ- ഓഡിനേറ്റർമാരെയും തിരഞ്ഞെടുത്തു.

ഇതു സംബന്ധമായി ചേർന്ന യോഗത്തിൽ സികെയു മൗലവി അധ്യക്ഷത വഹിച്ചു. കുറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി, പിഎം മുസ്‌തഫ കോഡൂർ, കെകെഎസ് തങ്ങൾ, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, വടശ്ശേരി ഹസൻ മുസ്‌ലിയാർ, പിഎസ്‌കെ ദാരിമി, യൂസുഫ് ബാഖവി മറഞ്ചേരി എന്നിവർ സംബന്ധിച്ചു.

Most Read: സിബിഎസ്ഇ വിവാദ ചോദ്യ പേപ്പർ: അങ്ങേയറ്റം വെറുപ്പുളവാക്കുന്നത്; രാഹുൽ ഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE