ന്യൂഡെൽഹി: പത്താം ക്‌ളാസ് സിബിഎസ്ഇ ഇംഗ്ളീഷ് ചോദ്യപേപ്പർ ‘അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണ്’ എന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപി. യുവാക്കളുടെ മനോവീര്യവും ഭാവിയും തകർക്കാനുള്ള ആർഎസ്എസ്-ബിജെപി തന്ത്രമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കഠിനാധ്വാനമാണ് പ്രതിഫലം നൽകുന്നത്, അല്ലാതെ മതഭ്രാന്ത് അല്ലെന്ന ഉപദേശവും രാഹുൽ ഗാന്ധി കുട്ടികൾക്ക് നൽകി.
ശനിയാഴ്‌ച നടത്തിയ ഇംഗ്ളീഷ് പരീക്ഷയുടെ ചോദ്യപേപ്പറിൽ പ്രത്യക്ഷപ്പെട്ട ഖണ്ഡികയും അതുമായി ബന്ധപ്പെട്ട ചോദ്യങ്ങളുമാണ് വിവാദമായത്. സ്‌ത്രീ-പുരുഷ തുല്യത കുട്ടികളിൽ അച്ചടക്കം ഇല്ലാതാക്കിയെന്നാണ് ഖണ്ഡികയിൽ പറയുന്നത്. സ്‌ത്രീ വിമോചനം കുട്ടികളുടെ മേലുള്ള രക്ഷിതാക്കളുടെ അധികാരം ഇല്ലാതാക്കി.
കുടുംബത്തിന്റെ അധികാരി എന്ന സ്‌ഥാനത്തു നിന്ന് പുരുഷനെ താഴെയിറക്കിയതിലൂടെ ഭാര്യയും അമ്മയും കുടുംബത്തിന്റെ അച്ചടക്കം ഇല്ലാതാക്കി. ഭാര്യ ഭർത്താവിനെ അനുസരിക്കുന്നവളാകണം എന്ന കാഴ്‌ചപ്പാട് കുട്ടികൾക്കു മേൽ ഭാര്യക്ക് കൃത്യമായ അധികാരം ഉണ്ടാക്കാനായിരുന്നു. അച്ഛന്റെ അസാന്നിധ്യത്തിൽ പോലും ‘അച്ഛൻ അത് വിലക്കിയതാണ്’ എന്നു പറഞ്ഞ് കുട്ടികളെ നിയന്ത്രിക്കാൻ അന്ന് അമ്മമാർക്ക് കഴിഞ്ഞിരുന്നു.
ഭർത്താവിന്റെ അധികാരം അംഗീകരിക്കുന്നതിലൂടെ കുട്ടികളെ നിയന്ത്രിക്കാനും അവരിൽ അച്ചടക്കം ഉണ്ടാക്കാനും ഭാര്യമാർക്ക് സാധിച്ചിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ സ്‌ത്രീ സ്വാതന്ത്ര്യവാദം ഉയർന്നതോടെ കുടുംബത്തിൽ അച്ചടക്കം ഇല്ലാതായി. അച്ഛന്റെ വാക്ക് വിശുദ്ധമാണെന്ന കാഴ്‌ചപ്പാട് ഇല്ലാതായി. സ്‌ത്രീ-പുരുഷ തുല്യത നടപ്പാക്കിയതിലൂടെ എല്ലാം താളം തെറ്റി’- എന്നിങ്ങനെയാണ് ചോദ്യപേപ്പറിൽ നൽകിയ ഖണ്ഡികയിൽ വിശദീകരിച്ചിരിക്കുന്നത്.
Most #CBSE papers so far were too difficult and the comprehension passage in the English paper was downright disgusting.
Typical RSS-BJP ploys to crush the morale and future of the youth.
Kids, do your best.
Hard work pays. Bigotry doesn’t.— Rahul Gandhi (@RahulGandhi) December 13, 2021
ചേദ്യപേപ്പറിൽ സെക്ഷൻ എയിലാണ് ഈ ഖണ്ഡിക നൽകിയിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ഒരു ചോദ്യമാകട്ടെ ഇങ്ങനെയാണ്; ‘ഇതിലെ എഴുത്തുകാരൻ എങ്ങനെയുള്ള ആളാണ് – 1) ഒരു മെയിൽ ഷോവനിസ്‌റ്റ് അല്ലെങ്കിൽ അഹങ്കാരി. 2) ജീവിതത്തെ ലഘുവായി സമീപിക്കുന്നയാൾ. 3) അസംതൃപ്‌തനായ ഭർത്താവ്. 4) കുടുംബത്തിന്റെ ക്ഷേമം മാത്രം ആഗ്രഹിക്കുന്നവൻ. സിബിഎസ്‌സി ബോർഡിന്റെ ഉത്തരസൂചിക പ്രകാരം ജീവിതത്തെ ലഘുവായി സമീപിക്കുന്നയാൾ എന്നതാണ് ശരിയുത്തരം.
ഇതിനെതിരെ വിമർശനവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും രംഗത്ത് വന്നിരുന്നു. ഇതാണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കുന്നത് എന്നത് അവിശ്വസനീയമാണെന്ന് ചോദ്യപേപ്പർ ട്വീറ്റ് ചെയ്‌ത് പ്രിയങ്ക ഗാന്ധി കുറിച്ചു. ബിജെപി സർക്കാർ സ്‌ത്രീകളെ കുറിച്ചുള്ള ഇത്തരം പിന്തിരിപ്പൻ വീക്ഷണങ്ങൾ അംഗീകരിക്കുന്നവരാണ്, പിന്നെന്താണ് അവർ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക?– പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
Unbelievable! Are we really teaching children this drivel?
Clearly the BJP Government endorses these retrograde views on women, why else would they feature in the CBSE curriculum? @cbseindia29 @narendramodi?? pic.twitter.com/5NZyPUzWxz
— Priyanka Gandhi Vadra (@priyankagandhi) December 13, 2021
Most Read: ‘സഹകരണ സംഘങ്ങള്‍ ബാങ്കുകളല്ല’; വ്യക്‌തമാക്കി ധനമന്ത്രിയും