ന്യൂഡെൽഹി: പ്രാരംഭ ഓഹരി വില്‍പ്പനയ്‌ക്ക് ഒരുങ്ങുന്ന പൊതുമേഖലാ സ്‌ഥാപനമായ എല്‍ഐസിയില്‍ അവകാശികളെ കാത്ത് കിടിക്കുന്നത് 21,539.5 കോടി രൂപ. കേന്ദ്രത്തിലെ പല വകുപ്പുകളുടെയും ആകെ ബജറ്റിനെക്കാള്‍ ഉയര്‍ന്നതാണ് ഈ തുക.
തീര്‍പ്പാക്കിയ ശേഷവും തുക കൈപ്പറ്റാത്ത ഇന്‍ഷുറന്‍സ് ക്ളെയിമുകള്‍, കാലാവധി അവസാനിച്ച പോളിസികള്‍, തിരികെ നല്‍കേണ്ട അധിക തുകകള്‍ എന്നിവ ചേര്‍ന്നാണ് ഇത്ര ഭീമമായ സംഖ്യ കെട്ടിക്കിടക്കുന്നത്.
ആകെ തുകയുടെ 90 ശതമാനം അല്ലെങ്കില്‍ 19,258 കോടിയും പോളിസി കാലാവധി കഴിഞ്ഞ വിഭാഗത്തിലാണ്. 2021 മാര്‍ച്ച് മുതല്‍ ആറുമാസം കൊണ്ട് അവകാശികളില്ലാത്ത തുക 16.5 ശതമാനമാണ് വര്‍ധിച്ചത്. കഴിഞ്ഞ ആറുമാസം കൊണ്ട് 4346.5 കോടിയാണ് അവകാശികളില്ലാത്ത വിഭാഗത്തിലേക്ക് മാറ്റിയത്.
നിലവില്‍ അവകാശികളില്ലാതെ കിടക്കുന്ന പകുതിയിലധികം തുകയും കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ വിഭാഗത്തിലേക്ക് മാറ്റിയിട്ട്. ഇതുവരെയും ഇവ കൈപ്പറ്റാൻ ആളെത്തിയിട്ടില്ല. അതേസമയം, ഇക്കാലയളവില്‍ വിവിധ ക്ളെയിമുകളിലായി 1527.6 കോടി രൂപയാണ് എല്‍ഐസി ഉപഭോക്‌താക്കൾക്ക് നല്‍കിയതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
Read Also: ഹിജാബ് വിവാദം; കർണാടക നിയമസഭയിൽ കറുത്ത ബാൻഡ് ധരിച്ചെത്തി കോൺഗ്രസ് അംഗങ്ങൾ