രാജ്യത്തെ 24 യൂണിവേഴ്‌സിറ്റികള്‍ വ്യാജമെന്ന് യുജിസി; ഏറ്റവും കൂടുതല്‍ യുപിയില്‍

By Staff Reporter, Malabar News
national image_malabar news
Representational Image
Ajwa Travels

ന്യൂ ഡെല്‍ഹി: രാജ്യത്തെ 24 സര്‍വകലാശാലകള്‍ വ്യാജമാണെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യുജിസി). അംഗീകാരമില്ലാത്ത സര്‍വകലാശാലകള്‍ കൂടുതലും ഉത്തര്‍പ്രദേശിലാണ് ഉള്ളതെന്നും യുജിസി അറിയിച്ചു.

അംഗീകാരമില്ലാത്ത ഇത്തരം സ്ഥാപനങ്ങളെ വിദ്യാര്‍ഥികളും പൊതുജനങ്ങളും തിരിച്ചറിയണമെന്നും ഇവക്ക് യാതൊരു ബിരുദവും നല്‍കാന്‍ അധികാരമില്ലെന്നും യുജിസി സെക്രട്ടറി രജനിഷ് ജെയിന്‍ പറഞ്ഞു.

വ്യാജ സര്‍വകലാശാലകളില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശില്‍ നിന്നുള്ളതാണ്. എട്ട് സര്‍വകലാശാലകളാണ് ഇവിടെ അംഗീകാരം ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്.

വാരണാസിയിലെ വാരണാസേയ സംസ്‌കൃത വിശ്വവിദ്യാലയം, അലഹബാദിലെ മഹിളാ ഗ്രാമ വിദ്യാപീഠ്, ഗാന്ധി ഹിന്ദി വിദ്യാപീഠ്‌, കാണ്‍പൂരിലെ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഇലക്ട്രോ കോംപ്ളക്‌സ് ഹോമിയോപ്പതി, അലിഗഡ് നേതാജി സുഭാഷ് ചന്ദ്രബോസ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, മഥുരയിലെ ഉത്തര്‍പ്രദേശ് വിശ്വവിദ്യാലയം, നോയിഡയിലെ മഹാരണ പ്രതാപ് ശിക്ഷ നികേതന്‍ വിശ്വവിദ്യാലയം, ഇന്ദ്രപ്രസ്‌ഥ ശിക്ഷ പരിഷത്ത് എന്നിവയാണ് ഈ എട്ട് സര്‍വകലാശാലകള്‍.

Read Also: അടച്ചിടലിനു ശേഷം പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാകാന്‍ മലയാളത്തിന്റെ ‘ലവ്’

ഡെല്‍ഹിയില്‍ ഏഴ് സര്‍വകലാശാലകള്‍ ആണ് വ്യാജമെന്ന് കണ്ടെത്തിയത്. കൊമേഴ്ഷ്യല്‍ യൂണിവേഴ്‌സിറ്റി ലിമിറ്റഡ്, യുണൈറ്റഡ് നാഷന്‍സ് യൂനിവേഴ്‌സിറ്റി, വൊക്കേഷണല്‍ യൂണിവേഴ്‌സിറ്റി, എഡിആര്‍ സെന്‍ട്രിക് ജുറിഡിയല്‍ യൂണിവേഴ്‌സിറ്റി, ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂഷന്‍ ഓഫ് സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്, വിശ്വകര്‍മ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി ഫോര്‍ സെല്‍ഫ് എംപ്ലോയ്‌മെന്റ്, അദ്ധ്യാത്മിക് വിശ്വവിദ്യാലയം എന്നിവയാണ് അവ.

അതേസമയം ഒഡീഷയിലും പശ്ചിമ ബംഗാളിനും ഇത്തരം രണ്ട് സര്‍വകലാശാലകള്‍ വീതം പ്രവര്‍ത്തിക്കുന്നെണ്ടെന്നും യുജിസി കണ്ടെത്തി. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്റ് റിസര്‍ച്ച്, ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍ ആന്റ് റിസര്‍ച്ച്, റൂര്‍ക്കേലയിലെ നബഭാരത് ശിക്ഷ പരിഷത്ത്, നോര്‍ത്ത് ഒറീസ അഗ്രികള്‍ച്ചര്‍ ആന്‍ഡ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി എന്നിവയാണ് ഇവ.

കൂടാതെ കര്‍ണാടക, കേരളം, മഹാരാഷ്ട്ര, പുതുച്ചേരി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലും ഇത്തരത്തില്‍ ഓരോ യൂണിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പുതുച്ചേരിയിലെ ശ്രീ ബോധി അക്കാദമി ഓഫ് ഹയര്‍ എജുക്കേഷന്‍, ആന്ധ്രാപ്രദേശിലെ ക്രൈസ്റ്റ് ന്യൂ ടെസ്‌റ്റമെന്റ് ഡീമ്ഡ് യൂണിവേഴ്‌സിറ്റി, നാഗ്പൂരിലെ രാജ അറബിക് യൂണിവേഴ്‌സിറ്റി, കേരളത്തിലെ സെന്റ് ജോണ്‍സ് യൂണിവേഴ്‌സിറ്റി, കര്‍ണാടകയിലെ ബദഗന്‍വി സര്‍ക്കാര്‍ വേള്‍ഡ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി എഡ്യൂക്കേഷന്‍ സൊസൈറ്റി എന്നിവയാണിവ.

Kerala News: ‘സധൈര്യം മുന്നോട്ട്’; പരിശീലനം പൂര്‍ത്തിയാക്കിയത് 13 ലക്ഷം പേര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE