മലപ്പുറത്ത് 242 പേർക്കുകൂടി കോവിഡ്; 226 പേർക്കും രോഗബാധ സമ്പർക്കത്തിലൂടെ

By Desk Reporter, Malabar News
Malappuram covid_2020 Aug 19
Representational Image
Ajwa Travels

മലപ്പുറം: ജില്ലയിൽ 242 പേർക്ക് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 226 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിൽ ഒരു കോവിഡ് മരണവും ഇന്നലെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വെള്ളുവമ്പ്രം സ്വദേശി ആയിഷയാണ് ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടത്. പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ എന്നിവ അലട്ടിയിരുന്ന ആയിഷയെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഓഗസ്റ്റ് പതിനേഴിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലെ വിദഗ്ദ്ധ ചികിത്സക്കിടെയായിരുന്നു മരണം. ഇവരുടെ കുടുംബാംഗങ്ങളും കോവിഡ് ബാധിച്ച് ചികിത്സയിലാണ്.

ജില്ലയിൽ സമ്പർക്ക രോഗവ്യാപനം ക്രമാതീതമായി ഉയരുകയാണ്. ചൊവ്വാഴ്ച സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരിൽ ആരോഗ്യപ്രവർത്തരും ഉൾപ്പെടുന്നു. ആറ് ആരോഗ്യ പ്രവർത്തകരുൾപ്പെടെ 11 പേർക്ക് ഉറവിടമറിയാതെയും 215 പേർക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ശേഷിക്കുന്ന 12 പേർ വിവിധ വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരുമാണ്.

ജില്ലയിൽ 2350 പേരാണ് ഇതുവരെ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. കൂടാതെ 194 പേർ വിദഗ്ദ്ധ ചികിത്സക്ക് ശേഷം രോഗമുക്തി നേടി ആശുപത്രി വിടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE