പ്രതികളെ സംരക്ഷിക്കാൻ ശ്രമം; 25 സിപിഎമ്മുകാർ ബിജെപിയിൽ ചേർന്നു

By Syndicated , Malabar News
cpim_bjp
Ajwa Travels

ചെറുവത്തൂര്‍: കാസർഗോഡ് പിലിക്കോട് പഞ്ചായത്തിലെ ഓലാട്ട് കോളനിയില്‍ 25 സിപിഎമ്മുകാര്‍ ബിജെപിയില്‍ ചേര്‍ന്നു. കോളനിയിലെ കുടിവെള്ള പ്രശ്‌നം, കോളനിയില്‍ നടന്ന കൊലപാതകത്തില്‍ കുറ്റവാളികളെ സംരക്ഷിക്കാന്‍ പാർട്ടി നേതൃത്വം നടത്തിയ നീക്കം, കുറ്റാരോപിതനായ അധ്യാപകനെ സംരക്ഷിക്കുന്ന നടപടി തുടങ്ങിയ കാരണങ്ങൾ ഉന്നയിച്ചാണ് കോളനി അംഗങ്ങൾ ബിജെപിയിലേക്ക് ചേക്കേറിയത്.

വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തങ്ങളോടൊപ്പം ചേരുമെന്നാണ് ബിജെപി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി വ്യക്‌തമാക്കിയത്. കാലിക്കടവ് കരക്കക്കാവ് കല്യാണ മണ്ഡപത്തില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന്‍ പുതുതായി ചേര്‍ന്നവരെ സ്വീകരിച്ചു. നരേന്ദ്രമോദി സർക്കാരിന്റെ സഹായം കൊണ്ടാണ് കേരളത്തില്‍ പിണറായി വിജയന്‍ ഭരണം നടത്തുന്നതെന്നും മോദിയെ പരസ്യമായി അംഗീകരിക്കാൻ കേരള മുഖ്യമന്ത്രിക്ക് സാധിക്കാത്തത് ദുരഭിമാനം കൊണ്ടാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

Read also: നർക്കോട്ടിക്‌ ജിഹാദ്; നടന്നത് തെറ്റായ പ്രചാരണമെന്ന് എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE