ഇന്ത്യയുടെ കോവിഡ് വാക്‌സിൻ ആവശ്യപ്പെട്ട് 25 രാജ്യങ്ങൾ കൂടി രംഗത്ത്; വിദേശകാര്യ മന്ത്രി

By Trainee Reporter, Malabar News
Ajwa Travels

ന്യൂഡെൽഹി: ഇന്ത്യൻ നിർമിത കോവിഡ് വാക്‌സിന് വേണ്ടി 25 രാജ്യങ്ങൾ കൂടി ആവശ്യം ഉന്നയിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയ്‌ശങ്കർ. ഇതിനോടകം ഇന്ത്യ 15 രാജ്യങ്ങൾക്ക് കോവിഡ് വാക്‌സിൻ വിതരണം ചെയ്‌തുവെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

സാമ്പത്തികമായി പിന്നോക്കാവസ്‌ഥയിലുള്ള രാജ്യങ്ങൾ, വില നോക്കി വാക്‌സിൻ സ്വീകരിക്കുന്ന രാജ്യങ്ങൾ, മരുന്ന് കമ്പനികളുമായി നേരിട്ട് ധാരണയിലെത്തുന്ന രാജ്യങ്ങൾ എന്നിങ്ങനെ മൂന്നുതരം രാജ്യങ്ങളാണ് വാക്‌സിന് വേണ്ടി ഇന്ത്യയെ ആശ്രയിക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ സഹായമെന്ന നിലയിൽ ഇന്ത്യ സൗജന്യമായി വാക്‌സിൻ വിതരണം ചെയ്‌തിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി വ്യക്‌തമാക്കി.

രാജ്യത്തിന്റെ കഴിവിനെ പരമാവധി പ്രയോജനപ്പെടുത്തികൊണ്ട് ഇന്ത്യയെ ലോകത്തിന്റെ ഫാർമസി ആക്കി മാറ്റുകയെന്നത് പ്രധാനമന്ത്രി മോദിയുടെ ആശയമാണെന്നും വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു.

Read also: ശബരിമല: യാതൊരുവിധ അവ്യക്‌തതയും നിലനിൽക്കുന്നില്ല; വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE