നാട്ടിലേക്ക് മടങ്ങി വിദേശികൾ; 3 മാസത്തിനിടെ കുവൈറ്റ് വിട്ടത് 27,200 പ്രവാസികൾ

By Team Member, Malabar News
27200 Expats Were Leave Kuwait In Last 3 Months

കുവൈറ്റ്: കഴിഞ്ഞ 3 മാസത്തിനിടെ വിവിധ കാരണങ്ങളാൽ കുവൈറ്റ് വിട്ടത് 27,200 വിദേശികൾ. പ്രധാനമായും ജോലി നഷ്‌ടപ്പെട്ടവരാണ് കുവൈറ്റിൽ നിന്നും മടങ്ങിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ജോലി നഷ്‌ടമായവരും, സ്വദേശിവൽക്കരണത്തെ തുടർന്ന് ജോലി നഷ്‌ടമായവരും ഇതിൽ ഉൾപ്പെടും.

2021 ഡിസംബറിൽ 14,79,545 വിദേശ തൊഴിലാളികളാണ് കുവൈറ്റിൽ ഉണ്ടായിരുന്നത്. എന്നാൽ നിലവിൽ ഇത് 14,52,344 ആയി കുറഞ്ഞു. ഈജിപ്‌തിൽ നിന്നുള്ള ആളുകളാണ് കുവൈറ്റിലെ വിദേശ തൊഴിലാളികളിൽ ഭൂരിഭാഗവും. രണ്ടാം സ്‌ഥാനത്ത് ഇന്ത്യക്കാരുമാണ്. ബംഗ്ളാദേശ്, പാകിസ്‌ഥാൻ, ഫിലിപ്പീൻസ്, സിറിയ, നേപ്പാൾ, ജോർദാൻ, ഇറാൻ എന്നീ രാജ്യക്കാരാണ് തൊട്ടുപിന്നിൽ.

Read also: മേലുദ്യോഗസ്‌ഥരുടെ പീഡനം; മലപ്പുറത്ത് നിന്ന് കാണാതായ പോലീസുകാരനെ കണ്ടെത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE