24 മണിക്കൂറിൽ രാജ്യത്ത് 28,326 കോവിഡ് ബാധിതർ; മരണം 260

By Team Member, Malabar News
Covid In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 28,326 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് രോഗമുക്‌തരായ ആളുകളുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 26,032 പേർക്കാണ് രോഗമുക്‌തി ഉണ്ടായത്. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 260 പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്‌തു.

നിലവിൽ രാജ്യത്ത് ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,36,52,745 ആയി ഉയർന്നു. ഇവരിൽ 3,29,02,351 ആളുകൾ ഇതുവരെ കോവിഡ് മുക്‌തരായിട്ടുണ്ട്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്‌ത കോവിഡ് മരണങ്ങൾ കൂടിയായപ്പോൾ ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആളുകളുടെ എണ്ണം 4,46,918 ആയി ഉയർന്നു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 3,03,476 ആണ്. അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ സ്‌ഥിരീകരിച്ച കോവിഡ് കേസുകളിൽ 16,671ഉം കേരളത്തിൽ നിന്നാണ്. കേരളത്തിൽ നിലവിൽ രോഗബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും, മറ്റുള്ള സംസ്‌ഥാനങ്ങളെ അപേക്ഷിച്ച് രോഗബാധിതരുടെ എണ്ണം വളരെ കൂടുതലാണ്.

Read also: അമേരിക്കയിൽ ട്രെയിൻ പാളം തെറ്റി മൂന്ന് മരണം; നിരവധി പേർക്ക് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE