രാജ്യത്ത് 24 മണിക്കൂറിൽ 31,382 കോവിഡ് ബാധിതർ; 32,542 രോഗമുക്‌തർ

By Team Member, Malabar News
Covid In India
Representational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 31,382 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിൽസയിൽ കഴിഞ്ഞിരുന്ന 32,542 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്‌തരായത്. നിലവിൽ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 3,35,94,803 ആയി ഉയർന്നു. ഇവരിൽ 3,28,48,273 ആളുകൾ ഇതുവരെ കോവിഡ് മുക്‌തരായി.

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 318 ആണ്. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ച ആകെ ആളുകളുടെ എണ്ണം 4,46,368 ആയി ഉയർന്നു. കൂടാതെ നിലവിൽ രോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണത്തിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. 3,00,162 പേരാണ് രാജ്യത്ത് ഇപ്പോൾ കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസം രോഗം സ്‌ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ ആളുകൾ കേരളത്തിൽ നിന്നാണ്. 19,682 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്‌. അതേസമയം രാജ്യത്ത് ഇതുവരെ രോഗം ബാധിച്ചവരിൽ 0.89 ശതമാനം പേർ മാത്രമാണ് ചികിൽസയിലുള്ളത്. കഴിഞ്ഞ 2020 മാർച്ച് മുതലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

Read also: സർ/മാഡം വിളികൾ ഇനിയില്ല; മലപ്പുറത്തെ ലീഗ് ഭരിക്കുന്ന പഞ്ചായത്തുകളിൽ നടപ്പിലാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE