ഹജ്‌ജ് തീർഥാടനം; 33,301 ഇന്ത്യൻ തീർഥാടകർ സൗദിയിൽ

By Team Member, Malabar News
33301 Indian Pilgrims Were In Saudi For Hajj Pilgrimage
Ajwa Travels

റിയാദ്: ഇന്ത്യയിൽ നിന്നും മലയാളികൾ ഉൾപ്പടെ 33,301 ഹജ്‌ജ് തീർഥാടകർ ഇതുവരെ സൗദിയിൽ എത്തിയതായി ഇന്ത്യൻ ഹജ്‌ജ് മിഷൻ വ്യക്‌തമാക്കി. ഇവരിൽ 21,087 പേർ മദീനയിലും 12,214 തീർഥാടകർ മക്കയിലുമാണുള്ളത്. മദീനയിലുള്ളവർ 8 ദിവസം അവിടെ തങ്ങിയ ശേഷം മക്കയിലെത്തും. മദീനയിലേക്കുള്ള അവസാന സംഘം നാളെയും ജിദ്ദയിലേക്കുള്ള അവസാന സംഘം ജൂലൈ 4നും എത്തും.

ഇന്നലെ മാത്രം 9 വിമാനങ്ങളിലായി 2,077 തീർഥാടകർ ഹജ്‌ജ് നിർവഹിക്കുന്നതിനായി സൗദിയിലെത്തി. ഇത്തവണ 79,237 ഇന്ത്യക്കാർക്കാണ് ഹജ്‌ജ് നിർവഹിക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇതിൽ ഹജ്‌ജ് കമ്മിറ്റി വഴി 56,637 പേരും സ്വകാര്യ ഹജ്‌ജ് ഗ്രൂപ്പ് വഴി 22,600 പേരും ഹജ്‌ജ് നിർവഹിക്കും.

Read also: അവയവമാറ്റം വൈകിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE