രാജ്യത്ത് 35,499 പുതിയ കോവിഡ് കേസുകൾ; രോഗമുക്‌തർ 39,686

By Team Member, Malabar News
Covid In India
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ 35,499 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞ ദിവസത്തേക്കാൾ 9 ശതമാനം കുറവാണ് കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തത്. ഇതോടെ രാജ്യത്ത് നിലവിൽ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3.19 കോടിയായി ഉയർന്നിട്ടുണ്ട്.

അതേസമയം തന്നെ കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിഞ്ഞിരുന്ന 39,686 പേർ കൂടി രോഗമുക്‌തി നേടി. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായ ആകെ ആളുകളിൽ 3,11,39,547 പേരും ഇതിനോടകം രോഗമുക്‌തരായി. 447 പേർ കൂടി കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചതോടെ രാജ്യത്ത് ഇതുവരെ കോവിഡിനെ തുടർന്ന് മരിച്ച ആകെ ആളുകളുടെ എണ്ണം 4,28,309 ആയി ഉയർന്നു.

രാജ്യത്ത് നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം 4,02,188 ആണ്. 1.26 ശതമാനമാണ് രാജ്യത്തെ നിലവിലെ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. കൂടാതെ കോവിഡ് മുക്‌തി നിരക്ക് 97.40 ശതമാനമാണ് തുടരുകയാണ്. രാജ്യത്ത് നിലവിൽ സ്‌ഥിരീകരിക്കുന്ന ആകെ കോവിഡ് കേസുകളിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നാണ് റിപ്പോർട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് റിപ്പോർട് ചെയ്‌ത ആകെ കോവിഡ് ബാധിതരിൽ 18,607 കേസുകളും കേരളത്തിൽ നിന്നാണ്.

Read also: കേരളത്തിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി തമിഴ്‌നാട്‌

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE