ഓക്‌സിജൻ ക്ഷാമം; ഹരിയാനയിൽ നാല് കോവിഡ്​ രോഗികൾ മരിച്ചു

By Syndicated , Malabar News
medical oxygen shortage
Ajwa Travels

റെവാരി: ഹരിയാനയിൽ ഓക്‌സിജൻ അഭാവത്തെ തുടർന്ന് നാലു കോവിഡ്​ രോഗികൾക്ക് ദാരുണാന്ത്യം. റെവാരിയിലെ സ്വകാര്യ ആശുപത്രിയിലാണ്​ സംഭവം. ഐസിയുവിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന മൂന്ന് പേരും വാർഡിൽ ഉണ്ടായിരുന്ന ഒരാളുമാണ്​ മരിച്ചത്​. മരിച്ചവരുടെ ബന്ധുക്കൾ രോഷാകുലരായി ആശുപത്രിക്കു​ മുന്നിൽ പ്രതിഷേധിച്ചു.

എന്നാൽ ആശുപത്രിയിൽ ഓക്‌സിജന്​ കടുത്ത ക്ഷാമമുണ്ടെന്നും ഇക്കാര്യം​ നിരന്തരം ജില്ലാ ഭരണകൂടത്തെ അറിയിച്ചിരുന്നു എന്നും​ ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. നിലവിൽ 114 കോവിഡ്​ രോഗികളാണ്​ ആശുപത്രിയിലുള്ളത്​. ഇവർക്കായി ഒരു ദിവസം 300 ഓക്‌സിജൻ സിലിണ്ടറുകളോളം ആവശ്യമുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. സംഭവത്തെക്കുറിച്ച്​ അന്വേഷിക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.

Read also: 18 വയസിന്​ മുകളിലുള്ള എല്ലാവർക്കും സൗജന്യ വാക്‌സിൻ; രാജസ്‌ഥാൻ മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE