4 ടണ്‍ റേഷനരി പിടികൂടി

By Trainee Reporter, Malabar News
Malabar News_ ration caught
Representational image
Ajwa Travels

മാനന്തവാടി: 72 ചാക്കുകളിലായി സൂക്ഷിച്ച 4 ടണ്ണോളം റേഷനരി പിടികൂടി. നിര്‍മ്മാണത്തിലിരിക്കുന്ന വീട്ടില്‍ നിന്നാണ് പൊതുപ്രവര്‍ത്തകരും പ്രാദേശിക ചുമട്ടുതൊഴിലാളികളും ചേര്‍ന്ന് ഇന്ന് രാവിലെ അരി പിടികൂടിയത്. മാനന്തവാടി കെല്ലൂരില്‍ സിവില്‍ സപ്ലൈസ് ഗോഡൗണില്‍ നിന്നും റേഷന്‍ കടകളിലേക്ക് കൊണ്ടുപോകുകയായിരുന്ന അരി പിന്തുടര്‍ന്ന് ചെന്നവരാണ് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ ഇറക്കിയ അരി പിടികൂടിയത്. ഇവരാണ് അധികൃതരെയും വിവരമറിയിച്ചത്. സ്വകാര്യ കമ്പനിയുടെ പേരുകളിലുള്ള ചാക്കുകളിലേക്ക് മാറ്റിയ രീതിയിലാണ് അരി കണ്ടെത്തിയത്.

കെല്ലൂരിലുള്ള പണി പൂര്‍ത്തിയാവാത്ത വീടിനുള്ളിലാണ് 72 ചാക്ക് അരി സൂക്ഷിച്ചിരുന്നത്. റേഷനരി നിറച്ച 100 ലധികം വേറെ ചാക്കുകളും വീട്ടില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. റേഷന്‍ കടയുടമകളുടെ അറിവോടെ, സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് എത്തിച്ച്, അരിവിതരണം ചെയ്യുന്ന സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. അധികൃതരുടെ ഒത്താശയോടെയാണ് വിതരണമെന്നും ആരോപണങ്ങളുണ്ട്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസും സപ്ലൈകോ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.

Read also: പെരിയാറിലെ മാലിന്യ പ്രശ്‌നം; ഹരിത ട്രിബ്യൂണല്‍ നിര്‍ദേശങ്ങള്‍ പാലിക്കുവാന്‍ നടപടികള്‍ തുടങ്ങി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE