റിയാദ് : കോവിഡ് ബാധിച്ചു മരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് സൗദി അറേബ്യ. കോവിഡ് മൂലം മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം റിയാല്‍(ഒരു കോടിയോളം ഇന്ത്യന്‍ രൂപ) വീതമാണ് സഹായം നല്‍കുന്നത്. സൗദി മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം എടുത്തു കഴിഞ്ഞു.
സൗദിയിലെ സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിച്ച് കോവിഡ് ബാധിച്ചു മരിച്ച സ്വദേശികളും വിദേശികളും ആയ എല്ലാ ജീവനക്കാരുടെയും കുടുംബങ്ങള്‍ക്ക് സഹായം നല്‍കും. സല്മാന് രാജാവിന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച രാത്രി നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒപ്പം തന്നെ കോവിഡ് ബാധിച്ചു മരിച്ച സൈനികരും വിദേശികളും സ്വദേശികളും അടക്കം ഉള്ളവരും ഈ സഹായത്തിന് അര്‍ഹരായിരിക്കും. സൗദിയില്‍ ഈ വര്‍ഷം മാര്‍ച്ച് രണ്ടിനാണ് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന് ശേഷം രോഗം ബാധിച്ചു മരിച്ച എല്ലാവര്ക്കും സഹായം ലഭിക്കുമെന്നും മന്ത്രി സഭ യോഗത്തില്‍ വ്യക്തമാക്കി.
Read also : ചൈനയെ ‘പ്രതിരോധിക്കാന്‍’ ഇന്ത്യ-യുഎസ് സഖ്യം