കണ്ണൂരിൽ 60 ശതമാനം പിന്നിട്ട് പോളിംഗ്; മലപ്പുറത്തും മികച്ച പോളിംഗ്

By Staff Reporter, Malabar News
assembly election
Representational Image

കണ്ണൂർ: ജില്ലയിൽ ഉച്ച കഴിഞ്ഞ് 3.30 വരെയുള്ള കണക്കുകൾ പ്രകാരം വോട്ട് രേഖപ്പെടുത്തിയത് 64.44 ശതമാനം പേർ. ഇതുവരെ പയ്യന്നൂർ മണ്ഡലത്തിലാണ് ഏറ്റവുമധികം പോളിംഗ് രേഖപ്പെടുത്തിയത്. 65.88 ശതമാനം പോളിങ്ങാണ് പയ്യന്നൂരിൽ ഇതുവരെ രേഖപ്പെടുത്തിയത്. മലപ്പുറത്തും മികച്ച പോളിംഗ് തുടരുകയാണ്.

കണ്ണൂരിലെ വോട്ടിംഗ് ശതമാനം പ്രകാരമാണ്:

കല്യാശേരി- 63.58
തളിപ്പറമ്പ്- 67.96
ഇരിക്കൂർ- 62.39
അഴീക്കോട്- 63.18
കണ്ണൂർ- 61.01
ധർമടം- 67.07
തലശ്ശേരി- 60.57
കൂത്തുപറമ്പ്- 64.34
മട്ടന്നൂർ- 67.03
പേരാവൂർ- 64.80

മലപ്പുറത്ത് 2.50 വരെ 51.96 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. 3321038 വോട്ടർമാരുള്ള ജില്ലയിൽ നിലവിലെ കണക്കുകൾ പ്രകാരം 1725740 പേർ വോട്ട് ചെയ്‌തു. 1656996 പുരുഷ വോട്ടർമാരിൽ 861083 പേരും 1664017 സ്ത്രീ വോട്ടർമാരിൽ 864649 പേരും ഇതുവരെ വോട്ട് രേഖപ്പെടുത്തി. കൂടാതെ 25 ട്രാൻസ് ജെൻഡർ വോട്ടർമാരിൽ എട്ട് പേർ വോട്ട് രേഖപ്പെടുത്തി. ജില്ലയിൽ കൂടുതൽ പോളിംഗ് ഇതുവരെ ഉണ്ടായിരിക്കുന്നത് കൊണ്ടോട്ടിയിലാണ്.

മലപ്പുറം ജില്ലയിലെ വോട്ടിംഗ് ശതമാനം:

ഏറനാട്- 53.97
നിലമ്പൂർ- 55.30
വണ്ടൂർ- 51.52
മഞ്ചേരി- 50.46
പെരിന്തൽമണ്ണ- 52.91
മങ്കട- 53.07
മലപ്പുറം- 49.54
വേങ്ങര- 44.88
വള്ളിക്കുന്ന്- 49.47
തിരൂരങ്ങാടി- 52.71
താനൂർ- 56.69
തിരൂർ- 53.14
കോട്ടക്കല്- 49.98
തവനൂർ- 54.55
പൊന്നാനി- 49.22.

Malabar News: നാദാപുരത്ത് കള്ളവോട്ട് ആരോപണവുമായി യുഡിഎഫ്; സ്‌ഥാനാർഥിയെ തടഞ്ഞെന്നും പരാതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE