62 പ്രവാസികള്‍ കൂടി അറസ്‌റ്റില്‍; കുവൈറ്റിൽ പരിശോധന തുടരുന്നു

By News Bureau, Malabar News
Ajwa Travels

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ അധികൃതര്‍ നടത്തിയ പരിശോധനകളില്‍ 62 പ്രവാസികള്‍ കൂടി അറസ്‌റ്റിലായി. കഴിഞ്ഞ ദിവസം ജഹ്റ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനകളിലാണ് നിയമ ലംഘകരായ ഇത്രയും പേര്‍ പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ അറിയിച്ചു.

പിടിയിലായവരില്‍ 45 പേരും തിരിച്ചറിയല്‍ രേഖകള്‍ കൈവശമില്ലാത്തവരായിരുന്നു. നാല് പേരുടെ താമസ രേഖകളുടെ കാലാവധി കഴിഞ്ഞതായും 12 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്‌തിരുന്നതായും കണ്ടെത്തി.

പരിശോധനക്കിടെ മറ്റൊരു കേസില്‍ പോലീസ് അന്വേഷിച്ചിരുന്ന ഒരു പ്രവാസിയെയും ജഹ്റയില്‍ പിടികൂടിയിട്ടുണ്ട്. ഒപ്പം ഗതാഗത നിയമങ്ങള്‍ ലംഘിച്ച 32 പേരെയും ജഹ്റ ഗവര്‍ണറേറ്റില്‍ നിന്ന് അറസ്‌റ്റ് ചെയ്‌തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഒരു മൊബൈല്‍ ഗ്രോസറി വില്‍പന കേന്ദ്രവും പിടിച്ചെടുത്തിട്ടുണ്ട്. പിടിയിലായ എല്ലാവരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയതായും അധികൃതര്‍ അറിയിച്ചു.

Most Read: മധു കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കോടതി തള്ളി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE