ഇടുക്കി: മൂന്നാറില്‍ സ്‌കൂൾ വിദ്യാർഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻ ദേവൻ കമ്പനിയുടെ ചെണ്ടുവരെ എസ്‌റ്റേറ്റ് പിആർ ഡിവിഷനിൽ കുട്ടിതമ്പി, മുനീശ്വരി ദമ്പതികളുടെ മകൻ ബിബിൻ (12) ആണ് മരിച്ചത്. ചെണ്ടുവരെ സർക്കാർ ഹൈസ്‌കൂളിൽ ആറാം ക്ളാസ് വിദ്യാർഥിയാണ് ബിബിന്‍.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം. തോട്ടത്തിൽ ജോലി കഴിഞ്ഞ് എത്തിയ അമ്മ മുനീശ്വരിയാണ് മകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: രഞ്‌ജിത്തിന്റെ വീട് സന്ദർശിച്ച് ഖുശ്‌ബു