നാളെ 74-ാം സ്വാതന്ത്ര്യദിനം: പ്രധാനമന്ത്രിയുടെ അഭിസംബോധന ഉറ്റുനോക്കി രാജ്യം

By Desk Reporter, Malabar News
independence day_2020 Aug 14
Ajwa Travels

74-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊരുങ്ങി രാജ്യം. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ചെങ്കോട്ടയിൽ പതാക ഉയർത്തിയശേഷം രാജ്യത്തെ അഭിസംബോധന ചെയ്യും.
നിർണായക പ്രഖ്യാപനങ്ങൾ എന്തെങ്കിലും ഉണ്ടാകുമോയെന്ന് ഉറ്റുനോക്കി രാജ്യം. ഇത് ഏഴാം തവണയാണ് നരേന്ദ്ര മോദി സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. കഴിഞ്ഞ ആറു വർഷങ്ങളിലും സ്വാതന്ത്ര്യദിനത്തിലെ പ്രസംഗത്തിൽ പ്രധാനമന്ത്രി നിർണായക പ്രഖ്യാപനങ്ങൾ നടത്തിയിട്ടുണ്ട്. ഈ വർഷവും അത്തരത്തിൽ എന്തെങ്കിലും പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.

2014- ൽ ആയിരുന്നു നരേന്ദ്ര മോദിയുടെ ആദ്യത്തെ സ്വാതന്ത്ര്യദിന അഭിസംബോധന. അതിലെ നിർണായക തീരുമാനങ്ങളിൽ ഉൾപ്പെടുന്നവ ആയിരുന്നു ജൻധൻ യോജന. പാവപ്പെട്ടവർക്ക് ഒരു ബാങ്ക് അക്കൗണ്ട് എന്നതായിരുന്നു ആ പദ്ധതി. സ്വച്ഛ് ഭാരത് ക്യാമ്പയ്ൻ, ഡിജിറ്റൽ ഇന്ത്യ, മേക്ക് ഇൻ ഇന്ത്യ, നിതി ആയോഗിൻറെ തുടക്കം എന്നിവയെല്ലാം അന്നത്തെ പ്രധാന പ്രഖ്യാപനങ്ങളിൽ ഉൾപ്പെടുന്നു. സ്റ്റാർട്ട് അപ്പ് ഇന്ത്യ, 1000 ദിവസത്തിനുള്ളിൽ 18,500 ഗ്രാമങ്ങളിൽ വൈദ്യുതി, ജൻധൻ യോജനയിൽ 17 കോടി ബാങ്ക് അക്കൗണ്ടുകൾ, കാർഷിക മന്ത്രാലയത്തിൻറെ പുനർനാമകരണം എന്നിവയൊക്കെയായിരുന്നു 2015 ലെ പ്രധാന പ്രഖ്യാപനങ്ങൾ.

കാലഹരണപ്പെട്ട 1,700 നിയമങ്ങൾ കണ്ടെത്തുകയും 1,175 എണ്ണം റദ്ദാക്കുകയും ചെയ്തുകൊണ്ടും ദാരിദ്ര്യത്തെ നേരിടാൻ അയൽ രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും സ്വാതന്ത്ര്യ സമര സേനാനികളുടെ കുടുംബങ്ങളുടെ പെൻഷൻ 20 ശതമാനം വർധിപ്പിച്ചും 2016 ലെ സ്വാതന്ത്ര്യ ദിനാഘോഷവും പ്രഖ്യാപനങ്ങൾ കൊണ്ട് പ്രധാനമന്ത്രി നിറച്ചു. 2017 ആവട്ടെ, 14,000 ഗ്രാമങ്ങളിൽ വൈദ്യുതി എത്തിച്ചു,രാജ്യത്തെ 2 കോടിയിലധികം പാവപ്പെട്ട സ്ത്രീകൾക്ക് ഗ്യാസ് കണക്ഷൻ നൽകി, ‘1942ൽ ക്വിറ്റ് ഇന്ത്യ ഇന്ന് ഐക്യ ഇന്ത്യ’. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കണം, ഭരണകാലത്ത് 1.25 ലക്ഷം കോടിയുടെ കള്ളപ്പണം കണ്ടുകെട്ടി, കശ്മീരിലെ പ്രശ്‌നങ്ങൾക്ക് വെടിയുണ്ടകൾ പരിഹാരമാകില്ല, പകരം വികസനമാണ് ആവശ്യം എന്നിവയൊക്കെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ ഉള്ളടക്കം. 2018 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ഉൾപ്പെടുത്തിയത് 2022ൽ ബഹിരാകാശ ദൗത്യം, 13 കോടി മുദ്രാ ലോണുകൾ തുടങ്ങിയവ ആയിരുന്നു.

കഴിഞ്ഞ വർഷത്തെ സ്വതന്ത്രദിനത്തിലെ അഭിസംബോധന ഏറെ വിമർശങ്ങൾ ഉണ്ടാക്കിയവയാണ്. ആർട്ടിക്കിൾ 370 റദ്ദാക്കിയതിലൂടെ ഒരു രാജ്യം ഒരു ഭരണഘടന എന്ന സർദാർ വല്ലഭായ് പട്ടേലിൻറെ സ്വപ്‌നം സാക്ഷാത്കരിച്ചു എന്നതായിരുന്നു പരാമർശം. പ്രഖ്യാപനങ്ങൾ അന്നും ഒരുപാടുണ്ടായിരുന്നു. 2024ഓടെ എല്ലാ വീടുകളിലും ‘ജൽ ജീവൻ പദ്ധതി’യിലൂടെ കുടിവെള്ളം, സാധാരണക്കാരുടെ ജീവിതത്തിൽ കാലഹരണപ്പെട്ട 1,450 നിയമങ്ങൾ റദ്ദാക്കൽ, രാജ്യത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 ലക്ഷം കോടി, 5 ട്രില്യൺ ഡോളർ സമ്പദ്‌ വ്യവസ്ഥയ്ക്കായി പ്രവർത്തിക്കണമെന്ന് ആഹ്വാനം, സംയുക്ത സൈനിക മേധാവി എന്ന പദവി പ്രഖ്യാപിച്ചു, മഹാത്മാ ഗാന്ധിയുടെ സ്വപ്നമായി സ്വയം പര്യാപ്ത ഇന്ത്യക്കായി പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കണമെന്ന് ആഹ്വാനം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കാൻ ആഹ്വാനം തുടങ്ങിയവ ആയിരുന്നു അത്. അതിനാൽ തന്നെ ഈ വർഷത്തെ പ്രഖ്യാപനങ്ങൾക്കും പരാമർശങ്ങൾക്കുമായി രാജ്യം കാതോർത്തിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE