വീട്ടുമുറ്റത്ത് നിന്നും പാമ്പ് കടിയേറ്റ 8 വയസുകാരി മരിച്ചു

By Trainee Reporter, Malabar News
Representational Image

മട്ടന്നൂർ: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പ് കടിയേറ്റ് ചികിൽസയിലായിരുന്ന 8 വയസുകാരി മരിച്ചു. കണ്ണൂർ ശിവപുരം വെമ്പടി നീർവേലി കുനിയിൽ വീട്ടിൽ ആസിഫ്-സഫീറ ദമ്പതികളുടെ മകൾ ഹയ (8) ആണ് തിങ്കളാഴ്‌ച രാവിലെ മരിച്ചത്. സഹോദരി: ലുബ സഹറ

മെരുവമ്പായി എംയുപി സ്‌കൂൾ രണ്ടാം തരം വിദ്യാർഥിനിയാണ്. ഞായറാഴ്‌ച വൈകുന്നേരം വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെയാണ് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ കുട്ടിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read also: കരിപ്പൂരിൽ സ്വർണ വേട്ട; മൂന്ന് യാത്രക്കാരിൽ നിന്നായി പിടികൂടിയത് 1.3 കിലോ സ്വർണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE