24 മണിക്കൂറിൽ രാജ്യത്ത് 8,306 രോഗബാധിതർ; രോഗമുക്‌തർ 8,834

By Team Member, Malabar News
New Covid Cases in India
Representational Image
Ajwa Travels

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 8,306 പേർക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു.  ഇതുവരെ കോവിഡ് സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 3,46,41,561 ആയി ഉയർന്നു. കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിഞ്ഞ 24 മണിക്കൂറിനിടെ 211 കോവിഡ് മരണങ്ങളും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചു മരിച്ച ആകെ ആളുകളുടെ എണ്ണം 4,73,537 ആണ്.

കഴിഞ്ഞ 24 മണിക്കൂറിൽ രോഗബാധിതരേക്കാൾ കൂടുതൽ പേർ രോഗമുക്‌തരായിട്ടുണ്ട്. 8,834 പേരാണ് രാജ്യത്ത് രോഗമുക്‌തി നേടിയത്. ഇതോടെ രോഗമുക്‌തരായ ആകെ ആളുകളുടെ എണ്ണം 3,40,69,608 ആയി ഉയർന്നു. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം കുറയുകയും ചെയ്യുന്നുണ്ട്.

നിലവിൽ 98,416 ആളുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കോവിഡിനെ തുടർന്ന് ചികിൽസയിൽ കഴിയുന്നത്. കഴിഞ്ഞ 552 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ കണക്കുകളാണിത്. 98.35 ശതമാനമാണ് രാജ്യത്തെ നിലവിലെ രോഗമുക്‌തി നിരക്ക്. കൂടാതെ പ്രതിദിന കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 0.28 ആയും തുടരുകയാണ്.

Read also: സിലബസ് പരിഷ്‌കരണം; പാഠ്യേതര വിഷയങ്ങൾക്കും പ്രാധാന്യം നൽകുമെന്ന് വിദ്യാഭ്യാസമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE