കോവിഡ്; കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത് 97,802 ഇന്ത്യക്കാർ

By Team Member, Malabar News
wait resumes long-suspended visit visas
Rep. Image
Ajwa Travels

കുവൈറ്റ്: കോവിഡ് വ്യാപനം രൂക്ഷമായതോടെ കുവൈറ്റിൽ നിന്നും നാട്ടിലേക്ക് മടങ്ങിയത് 97,802 ഇന്ത്യക്കാർ. ഇന്ത്യൻ സ്‌ഥാനപതി സിബി ജോർജാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. എന്നാൽ കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് വിമാന സർവീസുകൾ പുനരാരംഭിച്ചതോടെ ഇവരിൽ ചിലർ തിരിച്ചെത്തി ജോലിയിൽ പ്രവേശിച്ചതായും അദ്ദേഹം സൂചിപ്പിച്ചു.

കൂടാതെ എംബസിയുടെ അടിയന്തര സേവനങ്ങൾ ആഴ്‌ചയിൽ 7 ദിവസവും 24 മണിക്കൂറും ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോവിഡ് കാലത്ത് 7 ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് മടങ്ങിയതെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്‌തമാക്കുന്നുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ പേർ നാട്ടിലേക്ക് മടങ്ങിയത് യുഎഇയിൽ നിന്നാണ്.

Read also: മീഡിയ വൺ ചാനലിന്റെ സംപ്രേഷണം തടഞ്ഞ സംഭവം; ഉത്തരവ് ചോദ്യം ചെയ്‌തുള്ള ഹരജിയിൽ വിധി നാളെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE