വധുവിന് പ്രായപൂർത്തി ആയില്ല; വരനും വധൂവരൻമാരുടെ മാതാപിതാക്കളും പിടിയിൽ

By Team Member, Malabar News
marriage
Ajwa Travels

വയനാട് : ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിച്ച സംഭവത്തിൽ വരനെയും വരന്റെയും, പെൺകുട്ടിയുടെയും മാതാപിതാക്കളെയും അറസ്‌റ്റ് ചെയ്‌തു. പോക്‌സോ നിയമം അനുസരിച്ച് ദേവാല പോലീസാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്.

സംഭവത്തെ തുടർന്ന് ദേവാല മൂച്ചികുന്നിലെ വിജയകുമാർ(22), പിതാവ് കുമാർ, അമ്മ ശിവകാമി, പെൺകുട്ടിയുടെ പിതാവ് പുനിതരാജ, അമ്മ വിജയകുമാരി എന്നിവരാണ് പിടിയിലായത്. പെൺകുട്ടി ഇപ്പോൾ 6 മാസം ഗർഭിണിയാണ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് സംബന്ധിച്ച് സോഷ്യൽ വെൽഫെയർ ഓഫീസർ രേണുകയുടെ പരാതിയെ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.

Read also : സർവേ ഫലങ്ങൾ വീണ്ടും തെറ്റും; യുഡിഎഫിന് വിജയം ഉറപ്പ്; കുഞ്ഞാലിക്കുട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE