റിയാദ് : സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. 1,048 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിൽ സൗദിയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,18,411 ആയി ഉയർന്നിട്ടുണ്ട്. ഒപ്പം തന്നെ കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 പേർക്കാണ് കോവിഡ് മൂലം ജീവൻ നഷ്ടമായത്. നിലവിൽ 6,968 കോവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട് ചെയ്തിട്ടുള്ളത്.
അതേസമയം തന്നെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട് ചെയ്ത കോവിഡ് മുക്തരുടെ എണ്ണം രോഗബാധിതരേക്കാൾ കുറവാണ്. 964 പേരാണ് കഴിഞ്ഞ ദിവസം രാജ്യത്ത് കോവിഡ് മുക്തരായത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 4,01,544 പേരും ഇതുവരെ രോഗമുക്തരായിട്ടുണ്ട്. 95.9 ശതമാനമാണ് സൗദിയിലെ നിലവിലത്തെ രോഗമുക്തി നിരക്ക്. ഒപ്പം തന്നെ മരണനിരക്ക് 1.7 ശതമാനമായി തുടരുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ 9,899 ആളുകൾ നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്നുണ്ട്. ഇവരിൽ 1,333 പേരുടെ നില ഗുരുതരമായി തുടരുകയാണ്. ബാക്കിയുള്ള ആളുകളുടെ ആരോഗ്യനില തൃപ്തികരമാണ്. കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതർ റിപ്പോർട് ചെയ്തത് റിയാദിലാണ്. 379 പേരാണ് റിയാദിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായത്.
Read also : യുഎഇ യാത്രാ വിലക്ക്; ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് അറിയിപ്പുമായി എമിറേറ്റ്സ്