അബുദാബി : 1,724 പേർക്ക് കൂടി കഴിഞ്ഞ 24 മണിക്കൂറിൽ യുഎഇയിൽ കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. കൂടാതെ രോഗബാധിതരായി ചികിൽസയിൽ കഴിഞ്ഞിരുന്ന 1,682 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് മുക്തരായത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായ ആകെ ആളുകളുടെ എണ്ണം 5,30,944 ആയി ഉയർന്നിട്ടുണ്ട്. ഇവരിൽ 5,11,340 ആളുകളും ഇതുവരെ കോവിഡ് മുക്തരായി.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 3 ആണ്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 1,604 ആയി ഉയർന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലവിൽ കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 18,000 ആയി ഉയർന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം രാജ്യത്ത് 1,96,777 കോവിഡ് പരിശോധനകൾ നടത്തിയതായും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Read also : മലപ്പുറത്ത് ഒരു കുടുംബത്തിലെ മൂന്ന് പേർ കോവിഡ് ബാധിച്ചു മരിച്ചു