മലപ്പുറം: ആരോഗ്യ പ്രവർത്തകരുടെ യാത്രക്ക് പ്രത്യേക സർവീസുകളുമായി കെഎസ്‌ആർടിസി. മഞ്ചേരി മെഡിക്കൽ കോളജിലേക്ക് മലപ്പുറം, പെരിന്തൽമണ്ണ, വഴിക്കടവ് എന്നിവിടങ്ങളിൽ നിന്നും, കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് നിലമ്പൂരിൽ നിന്നുമാണ് സർവീസ്.
ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. രാവിലെയും ഉച്ചക്കും വൈകിട്ടുമുള്ള സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ ഡിപ്പോകളിൽ നിന്നാണ് ബസ് ഓപറേറ്റ് ചെയ്യുന്നത്. നിലമ്പൂർ ഡിപ്പോയുടെ സർവീസാണ് വഴിക്കടവിൽ നിന്നു തുടങ്ങുന്നത്. മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ ഷിഫ്‌റ്റ് അനുസരിച്ചാണ് സർവീസുകൾ.
മഞ്ചേരിയിൽ നിന്നു തിരിച്ച് മലപ്പുറത്തേക്കുള്ള ബസിൽ താലൂക്ക് ആശുപത്രിയിലേക്കുള്ള ജീവനക്കാരും യാത്ര ചെയ്‌തിരുന്നതിനാൽ ഇവർക്കായി കോട്ടപ്പടി വരെ സർവീസ് നടത്തി. ആരോഗ്യ പ്രവർത്തകർക്ക് പുറമേ മറ്റ് അവശ്യ സേവന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കും യാത്ര ചെയ്യാമെന്ന് കെഎസ്‌ആർടിസി അധികൃതർ പറഞ്ഞു.
ബസ് സമയം
- വഴിക്കടവ് –മഞ്ചേരി രാവിലെ 6.15, ഉച്ച 12.15, വൈകിട്ട് 6.15
- മലപ്പുറം –മഞ്ചേരി രാവിലെ 7, ഉച്ച 1, വൈകിട്ട് 7
- പെരിന്തൽമണ്ണ –മഞ്ചേരി രാവിലെ 6.45, ഉച്ച 12.45, വൈകിട്ട് 6.45
- മഞ്ചേരിയിൽ നിന്ന് തിരിച്ചുള്ള സർവീസുകൾഎല്ലാ ഡിപ്പോകളിലേക്കും രാവിലെ 8, ഉച്ച 2, രാത്രി 8
- നിലമ്പൂർ– കോഴിക്കോട് (അരീക്കോട്, എടവണ്ണപ്പാറ വഴി) രാവിലെ 5.30, (അരീക്കോട് 6.15, മെഡിക്കൽ കോളജ് 7.15) വൈകിട്ട് 5.30 തിരിച്ച് കോഴിക്കോട് നിന്ന് രാവിലെ 8.00, രാത്രി 8ന്.
Also Read: സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം നിയന്ത്രണാതീതം ആയിട്ടില്ല; ശൈലജ ടീച്ചർ

































