കോവിഡ് വ്യാപനം; ആയിക്കര മൽസ്യ മാർക്കറ്റ് അടച്ചു

By Staff Reporter, Malabar News
ayikkara fish market

കണ്ണൂര്‍: കോവിഡ് വ്യാപനം കണക്കിലെടുത്ത് ആയിക്കര മല്‍സ്യ മാര്‍ക്കറ്റ് അടച്ചു. ജില്ലാ ഡിസാസ്‌റ്റർ മാനേജ്മെന്റ് കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലാ കളക്‌ടർ ടിവി സുഭാഷാണ് ലോക്ക്ഡൗൺ കഴിയുന്നതു വരെ മാര്‍ക്കറ്റ് അടക്കാൻ ഉത്തരവിട്ടത്.

തീരദേശങ്ങള്‍ കോവിഡ് വ്യാപനത്തിന് ആക്കം കൂട്ടുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ ജില്ലയിലെ പ്രധാന മൽസ്യ മാര്‍ക്കറ്റുകളായ തലശ്ശേരിയും ആയിക്കരയും അടച്ചുപൂട്ടാനാണ് കളക്‌ടർ ഉത്തരവിട്ടത്. തലായി, മാപ്പിള ബേ, അഴീക്കല്‍ എന്ന് ഹാര്‍ബറുകളില്‍ നിയന്ത്രണം കര്‍ശനമാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പെരുന്നാള്‍ ആഗതമായതോടെ മാര്‍ക്കറ്റില്‍ ആളുകള്‍ കൂടുതലായി എത്താനുള്ള സാഹചര്യം അധികൃതര്‍ വിലയിരുത്തിയിരുന്നു. കൂടുതൽ ആളുകള്‍ എത്തിയാല്‍ നിയന്ത്രിക്കാൻ ആവില്ലെന്നും കോവിഡ് പ്രോട്ടോകോള്‍ നടപ്പാക്കാന്‍ കഴിയില്ലെന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് തീരുമാനം. രോഗ പ്രതിരോധത്തിനായി കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചതായും അധികൃതർ അറിയിച്ചു.

Malabar News: കാസർഗോഡ് ഓക്‌സിജൻ ശേഖരണത്തിന് ജില്ലാതല സമിതി രൂപീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE