തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സര്‍വകലാശാല റാങ്കിങ് പട്ടികയില്‍ കേരള കേന്ദ്ര സര്‍വകലാശാലയും (സിയുകെ). പട്ടികയില്‍ 14-ാം സ്ഥാനത്താണ് കേരള കേന്ദ്ര സര്‍വകലാശാല. അക്കാദമിക്, റിസര്‍ച്ച് മികവ്, അടിസ്ഥാന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥി പ്രവേശം, വൈവിധ്യം എന്നീ ഘടകങ്ങള്‍ കണക്കിലെടുത്താണ് റാങ്കിങ് പട്ടിക തയ്യാറാക്കുന്നത്. ഔട് ലുക്ക് ഇന്ത്യാ മാഗസിന് നടത്തിയ വാര്‍ഷിക റാങ്കിങ്ങിലാണ് സിയുകെ ഇടം നേടിയത്.
രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഉന്നത വിദ്യാഭ്യാസ ഓപ്ഷനുകള്‍ നിലവിലുണ്ട്. ഇതിനെ സംബന്ധിച്ച സര്‍വേയുടെ ഭാഗമായാണ് റാങ്കിങ് നടത്തിയത്. ആകെ 25 സര്‍വകലാശാലകളാണ് അന്തിമ റാങ്ക് പട്ടികയില്‍ സ്ഥാനം ഉറപ്പിച്ചത്.