രാജ്യത്തെ മികച്ച സര്‍വകലാശാല റാങ്കിങ് പട്ടികയില്‍ ഇടം പിടിച്ച് കേരള കേന്ദ്ര സര്‍വകലാശാല

By News Desk, Malabar News
kerala Central University Ranked
CUK
Ajwa Travels

തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും മികച്ച കേന്ദ്ര സര്‍വകലാശാല റാങ്കിങ് പട്ടികയില്‍ കേരള കേന്ദ്ര സര്‍വകലാശാലയും (സിയുകെ). പട്ടികയില്‍ 14-ാം സ്ഥാനത്താണ് കേരള കേന്ദ്ര സര്‍വകലാശാല. അക്കാദമിക്, റിസര്‍ച്ച് മികവ്, അടിസ്ഥാന സൗകര്യങ്ങള്‍ വിദ്യാര്‍ത്ഥി പ്രവേശം, വൈവിധ്യം എന്നീ ഘടകങ്ങള്‍ കണക്കിലെടുത്താണ് റാങ്കിങ് പട്ടിക തയ്യാറാക്കുന്നത്. ഔട് ലുക്ക് ഇന്ത്യാ മാഗസിന്‍ നടത്തിയ വാര്‍ഷിക റാങ്കിങ്ങിലാണ് സിയുകെ ഇടം നേടിയത്.

രാജ്യത്തെ കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ഉന്നത വിദ്യാഭ്യാസ ഓപ്ഷനുകള്‍ നിലവിലുണ്ട്. ഇതിനെ സംബന്ധിച്ച സര്‍വേയുടെ ഭാഗമായാണ് റാങ്കിങ് നടത്തിയത്. ആകെ 25 സര്‍വകലാശാലകളാണ് അന്തിമ റാങ്ക് പട്ടികയില്‍ സ്ഥാനം ഉറപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE