കോഴിക്കോട് : ജില്ലയിൽ കഴിഞ്ഞ മാർച്ച് 24ആം തീയതി കൊയിലാണ്ടി പെരുവട്ടൂർ സ്വദേശിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ 2 പേർ അറസ്റ്റിൽ. ചാലിയം സ്വദേശി സഫ്വാൻ(21), മലപ്പുറം അഴിഞ്ഞിലം മുല്ലംപറമ്പത്ത് സുജീഷ്(27) എന്നിവരെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
റെയിൽവേ സ്റ്റേഷനിൽ നിന്നും കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് നടന്നു പോകുന്നതിനിടയിലാണ് ഇരുവരും ചേർന്ന് ഓയിറ്റി റോഡിൽ വച്ച് പെരുവട്ടൂർ സ്വദേശിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നത്.
ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ കെപി ശ്രീഹരിയുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എസ്ഐമാരായ ബിജു ആന്റണി, അബ്ദുൽ സലിം, സീനിയർ സിപിഒമാരായ സജേഷ് കുമാർ, ഉദയകുമാർ, സിപിഒമാരായ അനൂജ്, ഷിജിത്ത്, ഉല്ലാസ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Read also : ഓക്സിജൻ കോൺസൻട്രേറ്ററിന് നികുതി; ഭരണഘടനാ വിരുദ്ധമെന്ന് ഡെൽഹി ഹൈക്കോടതി







































