സൗദി കോവിഡ്; 1,081 രോഗമുക്‌തി, 1,269 രോഗബാധ, 16 മരണം

By Staff Reporter, Malabar News
saudi covid
Representational Image
Ajwa Travels

റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,269 പുതിയ കോവിഡ് കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. 1,081 പേർ രോഗമുക്‌തി നേടിയപ്പോൾ 16 മരണവും റിപ്പോർട് ചെയ്‌തിട്ടുണ്ട്‌.

സൗദിയിൽ ഇതുവരെ റിപ്പോർട് ചെയ്‌ത ആകെ കോവിഡ് കേസുകളുടെ എണ്ണം 4,52,956 ആണ്. ഇതിൽ 4,35,520 പേരാണ് ഇതുവരെ രോഗമുക്‌തി നേടിയത്. രാജ്യത്തെ കോവിഡ് മുക്‌തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുകയാണ്.

നിലവിൽ 10,043 പേരാണ് ചികിൽസയിൽ കഴിയുന്നത്. ഇവരിൽ 1,489 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാജ്യത്തെ വിവിധ മേഖലകളിൽ റിപ്പോർട് ചെയ്‌ത പുതിയ കോവിഡ് കേസുകളുടെ എണ്ണം: മക്ക- 444, റിയാദ്- 285, കിഴക്കൻ പ്രവിശ്യ- 162, മദീന- 89, അസീർ- 78, ജീസാൻ- 75, അൽഖസീം- 53, ഹായിൽ- 26, നജ്റാൻ- 23, തബൂക്ക്- 15, വടക്കൻ അതിർത്തി മേഖല- 8, അൽബാഹ- 6, അൽജൗഫ്- 5.

രാജ്യത്ത് ഇതുവരെ 14,338,529 ഡോസ് കോവിഡ് വാക്‌സിൻ കുത്തിവെപ്പാണ് നടത്തിയത്.

Read Also: രാജ്യത്ത് കോവിഡ് മൂന്നാം തരംഗവും ഗുരുതരമാകുമെന്ന് റിപ്പോര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE