തിരുവനന്തപുരം : സംസ്ഥാനത്തെ വാക്സിൻ ഉൽപാദന യൂണിറ്റ് തിരുവനന്തപുരത്ത് സ്ഥാപിക്കും. തിരുവനന്തപുരം ജില്ലയിലെ തോന്നയ്ക്കലിൽ ആണ് വാക്സിൻ ഉൽപാദന യൂണിറ്റ് നിർമിക്കുക. ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനത്തിന് അനുമതി നൽകി.
വാക്സിൻ നിർമാണ പദ്ധതിയുടെ പ്രോജക്ട് ഡയറക്ടറായി ഡോക്ടർ എസ് ചിത്രയെ നിയമിക്കാനും മന്ത്രിസഭ അനുമതി നൽകി. സംസ്ഥാനത്ത് വാക്സിൻ നിർമാണ യൂണിറ്റ് ആരംഭിക്കുമെന്ന് നേരത്തെ തന്നെ ധനമന്ത്രി കെഎൻ ബാലഗോപാൽ വ്യക്തമാക്കിയിരുന്നു. ബജറ്റ് പ്രസംഗത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
വാക്സിൻ നിർമാണ യൂണിറ്റ് ആരംഭിക്കുന്നതിനുള്ള തുക ബജറ്റ് അവതരണത്തിൽ വകയിരുത്തുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതിന് അന്തിമ അനുമതി നൽകിയത്. കൂടാതെ വാക്സിൻ നിർമാതാക്കളുമായി ചർച്ച നടത്തുന്നതിന് വർക്കിംഗ് ഗ്രൂപ്പിനെയും ഇന്നത്തെ യോഗത്തിൽ നിയമിച്ചു. സംസ്ഥാനത്ത് കോവിഡിന്റെ മൂന്നാം തരംഗം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇപ്പോൾ വാക്സിൻ നിർമാണ യൂണിറ്റ് ആരംഭിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
Read also : സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിക്കുന്നത് സോഫ്റ്റ്വെയറിലേക്ക് മാറും; മുഖ്യമന്ത്രി