കോഴിക്കോട്: പാലക്കാട്-കോഴിക്കോട് റൂട്ടിൽ വ്യാഴാഴ്ച മുതൽ ടൗൺ ടു ടൗൺ സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി. രണ്ട് ബസുകളാണ് നിരത്തിലിറങ്ങുക. രാവിലെ എട്ടിന് പാലക്കാടുനിന്നും പുറപ്പെടുന്ന ഒരു ബസ്, വൈകീട്ട് 3.30ന് കോഴിക്കോടു നിന്നും മടങ്ങും. രാവിലെ എട്ടിന് കോഴിക്കോടുനിന്നും പുറപ്പെടുന്ന രണ്ടാമത്തെ ബസ് വൈകീട്ട് മൂന്നിന് പാലക്കാടുനിന്നും മടങ്ങും.
ബുധനാഴ്ച ആരംഭിച്ച എറണാകുളം, കോട്ടയം, തിരുവനന്തപുരം സർവീസുകൾ തുടരും. സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച 12, 13 തിയതികളിൽ സർവീസ് ഉണ്ടായിരിക്കില്ല. കോവിഡ് മാനദണ്ഡം പാലിച്ചായിരിക്കും സർവീസുകളെന്ന് അധികൃതർ അറിയിച്ചു.
Read also: കോവിഡ് വാക്സിൻ നിർമാണ യൂണിറ്റ്; തിരുവനന്തപുരത്ത് ആരംഭിക്കും