വീട്ടമ്മയെ കൂട്ടബലാത്സം​ഗം ചെയ്‌തു, ചിത്രങ്ങൾ പ്രചരിപ്പിച്ചു; രണ്ടു പേർ അറസ്‌റ്റിൽ

By Desk Reporter, Malabar News
woman-raped-in-rajasthan_Sep-19
Representational Image

ജയ്‌പുർ: രാജസ്ഥാനിൽ വീട്ടമ്മയെ കൂട്ടബലാത്സം​​ഗത്തിന് ഇരയാക്കി ദൃശ്യങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചു. അൽവാറിൽ സെപ്‌റ്റംബർ 17നായിരുന്നു സംഭവം. മരുമകനൊപ്പം ബൈക്കിൽ പോകുകയായിരുന്ന വീട്ടമ്മയെ ആറു പേർ ചേർന്ന് തടഞ്ഞു നിർത്തുകയും പീഡനത്തിന് ഇരയാക്കുകയും ആയിരുന്നു. വീട്ടമ്മക്ക് ഒപ്പമുണ്ടായിരുന്ന മരുമകനെ മർദ്ദിക്കുകയും ചെയ്‌തു. പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ ഇത് സാമൂഹ്യമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചിരുന്നു.

വീട്ടിൽ മടങ്ങിയെത്തിയ വീട്ടമ്മ സംഭവം ഭർത്താവിനോട് പറയുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയും ആയിരുന്നു. സംഭവത്തിൽ രണ്ടു പേർ പിടിയിലായതായി ടിജാരയിലെ ഡെപ്യൂട്ടി പോലീസ് സുപ്രണ്ട് കൗശൽ സിംഗ് പറഞ്ഞു. മറ്റു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE